അഫ്ഗാൻ പൊലീസ് കേന്ദ്രത്തിൽ ആക്രമണം; 11 മരണം
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ വടക്കൻ മേഖലയിലെ പൊലീസ് കേന്ദ്രത്തിന് നേരെയുണ്ടായ ആ ക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് ചുരുങ്ങിയത് കേന്ദ്രത്തിലെ ഒരു പൊലീ സുകാരെൻറയെങ്കിലും സഹായം താലിബാന് ലഭിച്ചിട്ടുണ്ടാകുമെന്ന് പ്രവിശ്യ സർക്കാർ ആരോപിച്ചു.
ബഗ്ലാൻ പ്രവിശ്യ തലസ്ഥാനമായ പുലി ഖുംരിക്ക് സമീപം തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കേന്ദ്രത്തിന് സമീപത്തെ ചെക്പോയൻറ് മറികടന്ന താലിബാൻ സംഘത്തിന് കാവൽക്കാരൻ ഗേറ്റ് തുറന്നുകൊടുത്തതിനാലാണ് അകത്തു കടക്കാനായത്. ബഗ്ലാൻ പ്രവിശ്യ കൗൺസിലർ മഹ്ബൂബുല്ല ഗഫാരിയാണ് സുരക്ഷ വീഴ്ച സംബന്ധിച്ച വിവരങ്ങൾ നൽകിയത്. പേരുവെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചു.
ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. താലിബാെൻറ സജീവ സാന്നിധ്യമുള്ള മേഖലയിൽ അഫ്ഗാൻ സുരക്ഷ സേനക്ക് േനരെയുള്ള ആക്രമണം പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.