താലിബാൻ ആക്രമണത്തിൽ യു.എസ് സൈനിക ജനറലിന് പരിക്ക്
text_fieldsകാബൂൾ: താലിബാൻ ആക്രമണത്തിൽ പരിക്കേറ്റവരിൽ യു.എസ് സൈനിക ജനറലും ഉൾപ്പെടുമെന്ന് അമേരിക്കൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ച കാണ്ഡഹാർ പ്രവിശ്യയിലെ അതിസുരക്ഷാ മേഖലയിലുണ്ടായ ആക്രമണത്തിലാണ് യു.എസ് സൈനിക ബ്രിഗേഡിയർ ജനറൽ ജെഫരി സ്മൈലിക്ക് പരിക്കേറ്റത്.
അഫ്ഗാനിലെ നാറ്റോ സൈനിക ഉപദേശക സമിതിയുടെ ചുമതലയുള്ളയാളാണ് ഇദ്ദേഹം. അഫ്ഗാൻ സരക്ഷ ഉദ്യോഗസ്ഥെൻറ വേഷത്തിലെത്തിയ താലിബാൻ ഭീകരനാണ് വെടിയുതിർത്തത്. യു.എസ് സൈനിക മേധാവി ജനറൽ സ്കോട്ട് മില്ലർ, അഫ്ഗാൻ പൊലീസ് ചീഫ് ജനറൽ അബ്ദുൽ റാസിഖ് എന്നിവർ പെങ്കടുത്ത യോഗം അവസാനിച്ച ഉടനാണ് വെടിവെപ്പുണ്ടായത്.
സംഭവത്തിൽ റാസിഖും രഹസ്യാന്വേഷണ മേധാവിയും മാധ്യമപ്രവർത്തകനുമടക്കമുള്ളവർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിൽ പ്രവർത്തിക്കുന്ന യു.എസ് സൈനിക ഉദ്യോഗസ്ഥർക്ക് ആക്രമണങ്ങളിൽ പരിക്കേൽക്കുന്നത് അപൂർവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.