അഫ്ഗാനിൽ ഇരട്ട സ്ഫോടനം; 48 മരണം
text_fieldsകാബൂൾ: ഒരു മണിക്കൂറിെൻറ ഇടവേളയിൽ അഫ്ഗാനിസ്താനിലുണ്ടായ സ്ഫോടനത്തിൽ 48 പേർ ക ൊല്ലപ്പെട്ടു. അഫ്ഗാൻ പ്രസിഡൻറ് അശ്റഫ് ഗനിയുടെ പ്രചാരണ റാലിക്കു നേരെയുണ്ടായ ചാവേറാക്രമണത്തിൽ 26 പേരും 26 ഉം യു.എസ് എംബസിക്ക് സമീപത്തെ സ്ഫോടനത്തിൽ 22 പേരും െകാല്ലപ്പെട്ടു. റാലിയിലുണ്ടായ ആക്രമണത്തിൽ 42 പേർക്ക് പരിക്കുണ്ട്. വടക്കൻ കാബൂളിലെ പർവാൻ പ്രവിശ്യയിലെ ചരികറിൽ റാലിക്കിടെയാണ് ആദ്യ സ്ഫോടനം. ഒരു മണിക്കൂറിനു ശേഷം കാബൂളിലെ ഗ്രീൻ സോണിലും സ്ഫോടനമുണ്ടായി. ഇരു സ്ഫോടനങ്ങളുടേയും ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു.
റാലി നടക്കുന്ന സ്ഥലത്തിെൻറ കവാടത്തിലേക്ക് സ്ഫോടക വസ്തു നിറച്ച ബൈക്ക് ഓടിച്ചുകയറ്റി ചാവേർ പൊട്ടിത്തെറിച്ചു. സ്ഫോടനം നടക്കുേമ്പാൾ പ്രസിഡൻറ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു. അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ലെന്നും സുരക്ഷിതനാണെന്നും പ്രചാരണ കമ്മിറ്റി വക്താവ് ഹമദ് അസീസ് അറിയിച്ചു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ നാലുപേർ സൈനികരാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നസ്റത്ത് റഹീമി പറഞ്ഞു. അപകടത്തിൽ പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നും മരണനിരക്ക് ഉയർന്നേക്കുമെന്ന് ആശങ്കയുണ്ടെന്നും പർവാൻ ആശുപത്രി തലവൻ അബ്ദുൽ ഖാസിം സൻഗിൻ പറഞ്ഞു.
അഫ്ഗാൻ പ്രതിരോധ മന്ത്രാലയം, യു.എസ് എംബസി, നാറ്റോ ആസ്ഥാനം എന്നിവയുൾക്കൊള്ളുന്ന ഗ്രീൻ സോണിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. ഇവിടെ 38 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഈ മാസം 28ന് നടക്കാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുന്നതിനായി ബോധപൂർവമാണ് റാലിക്കു നേരെ ചാവേറാക്രമണം നടത്തിയതെന്ന് താലിബാൻ വക്താവ് സൈനബുല്ല മുജാഹിദ് പ്രസ്താവനയിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് റാലികളിൽ പെങ്കടുക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും താലിബാൻ വക്താവ് പറഞ്ഞു. ആക്രമണത്തെ അഫ്ഗാൻ പ്രസിഡൻറ് അശ്റഫ് ഗനി അപലപിച്ചു. അഫ്ഗാെൻറ സമാധാനത്തിലും സ്ഥിരതയിലും താൽപര്യമില്ലെന്ന് ഒരിക്കൽകൂടി താലിബാൻ തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായുള്ള സമാധാന ചർച്ച പൊളിയുകയും തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ താലിബാൻ ആക്രമണമുണ്ടാകമെന്ന് ജനങ്ങൾ ആശങ്കപ്പെട്ടിരുന്നതായി നിരീക്ഷകർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.