ഒരിക്കൽ വിരൽ മുറിച്ചു; താലിബാനെ ഭയക്കാതെ സഫിയുല്ല വീണ്ടും വോട്ട് ചെയ്തു
text_fieldsകാബൂൾ: 2014ലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന്‍റെ പേരിൽ സഫിയുല്ല സാഫിയുടെ വിരൽ താലിബാൻ മുറിച്ചതാണ്. എന്നാൽ, അതൊന ്നും സഫിയുല്ലയെ പിന്തിരിപ്പിച്ചില്ല. കഴിഞ്ഞ ദിവസം നടന്ന അഫ്ഗാനിസ്താൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ് യാൻ പകുതി മുറിഞ്ഞ വിരലുമായി സഫിയുല്ല വീണ്ടുമെത്തി.
വോട്ട് ചെയ്ത് മഷിപുരട്ടിയ വിരലും താലിബാൻ മുറിച്ചെടുത് ത വിരലും ഉയർത്തിക്കാട്ടുന്ന സഫിയുല്ല സാഫിയുടെ ഫോട്ടോ ട്വിറ്ററിൽ ഏറെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യരുതെന്ന് താലിബാൻ ആഹ്വാനം ചെയ്തിരുന്നു.
2014ലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന്‍റ െ പിറ്റേ ദിവസമാണ് താലിബാൻ സഫിയുല്ലയെ പിടികൂടി ചോദ്യംചെയ്ത് മഷിപുരട്ടിയ വിരൽ മുറിച്ചത്. മറ്റ് ചിലരുടെയും വിരൽ താലിബാൻ മുറിച്ചതായി അന്ന് വാർത്തകളുണ്ടായിരുന്നു.
താലിബാൻ ഭീഷണി മുഴക്കിയതിനാൽ ഇത്തവണ വോട്ട് ചെയ്യാൻ പോവരുതെന്ന് തന്‍റെ കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവരെയെല്ലാം താൻ കൂടെകൊണ്ടുപോയി വോട്ട് രേഖപ്പെടുത്തി -സഫിയുല്ല പറഞ്ഞു.
കനത്ത സുരക്ഷയിലാണ് അഫ്ഗാനിസ്താനിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നത്. താലിബാെൻറയും മറ്റു സായുധ വിഭാഗങ്ങളുടെയും ആക്രമണം തടയാൻ 70,000 സുരക്ഷ സൈനികരെയാണ് രാജ്യത്തുടനീളം വിന്യസിച്ചിട്ടുള്ളത്. പോളിങ് സ്റ്റേഷനുകളെ ലക്ഷ്യംവെച്ച് താലിബാൻ ആക്രമണം നടത്തുമെന്നത് മുൻകൂട്ടികണ്ടാണ് സുരക്ഷ ശക്തമാക്കിയത്.
വോട്ടിങ് കേന്ദ്രത്തെ ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താലിബാനുമായുള്ള സമാധാന ചർച്ചകൾ റദ്ദായതോടെ രണ്ടുതവണ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. തെക്കൻ നഗരമായ കാന്തഹാറിൽ വോട്ടു ചെയ്യാൻ സ്ത്രീകളുടെ നീണ്ടനിരയുണ്ടായിരുന്നു. മണിക്കൂറുകളോളം കാത്തുനിന്നാലും വോട്ടുചെയ്തിട്ടേ മടങ്ങൂവെന്നാണ് ജനങ്ങളുടെ പക്ഷം. രാജ്യത്തെ 96 ലക്ഷം വോട്ടർമാരിൽ 35 ശതമാനം സ്ത്രീകളാണ്. നിലവിലെ പ്രസിഡൻറ് അഷ്റഫ് ഗനിയും ചീഫ് എക്സിക്യൂട്ടിവ് അബ്ദുല്ല അബ്ദുല്ലയുമാണ് പ്രധാന സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.