നവാസ് ശരീഫിെൻറ വാഹനവ്യൂഹമിടിച്ച് 13 കാരൻ മരിച്ചു
text_fieldsഇസ്ലമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശെരീഫിെൻറ വാഹനവ്യൂഹമിടിച്ച് 13 കാരൻ മരിച്ചു. സുപ്രീംകോടതി അയോഗ്യനാക്കിയതിനെതിരെ നവാസ് ശരീഫ് നയിക്കുന്ന റാലിക്കിടെയാണ് വാഹനാപകടമുണ്ടായത്. ഇസ്ലമാബാദിൽ നിന്നും ലഹോറിലേക്കാണ് റാലി നടത്തിയത്. ഗുജറാവാലയിൽ റാലി കാണാനെത്തിയ വിദ്യാർഥിയാണ് വാഹനാപകടത്തിൽ മരിച്ചത്. റാലിക്ക് കടന്നുപോകാനുള്ള ഡിവൈഡർ മറികടക്കുന്നതിനിടെ കുട്ടിയെ വാഹനവ്യൂഹത്തിലെ കാർ ഇടിക്കുകയായിരുന്നു.
ഗുജ്റാത്തിലെ റാലിക്ക് ശേഷം നവാസ് ശരീഫ് മരിച്ച കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിൽ ആദ്യ രക്തസാക്ഷിയാണ് മരിച്ച 13 കാരനെന്ന് റെയിൽവേ മന്ത്രി ഖ്വാജ സാദ് റഫീഖ് പ്രതികരിച്ചു.
ശരീഫിെൻറ റാലിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ തുടച്ചുനീക്കി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉടൻ തിരിച്ചെത്തുമെന്ന് നവാസ് പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.