ബുദ്ധ ഭിക്ഷുക്കളാകാൻ ഒരുങ്ങി തായ് കുട്ടികളും കോച്ചും
text_fieldsബാേങ്കാക്: തായ്ലൻഡിലെ താം ലുവാങ് ഗുഹയിൽനിന്ന് രക്ഷപ്പെട്ട കൗമാരക്കാരായ ഫുട്ബാൾ താരങ്ങളും കോച്ചും ബുദ്ധ ഭിക്ഷുക്കളായി മാറുന്നതിെൻറ ഭാഗമായി നടന്ന ചടങ്ങുകളിൽ പെങ്കടുത്തു.
ബുദ്ധ ഭിക്ഷുകളായി മാറിയാൽ തങ്ങൾക്ക് അവസാന ശ്വാസവും നൽകി മറഞ്ഞ സമൻ കുമനെന്ന ധീര രക്തസാക്ഷിക്ക് അമരത്വം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഉത്തര തായ്ലൻഡിലെ ക്ഷേത്രത്തിൽവെച്ച് നടന്ന ചടങ്ങിൽ 11 കുട്ടികളും കോച്ചും പ്രാർഥനയിലും മറ്റ് ആരാധനകർമങ്ങളിലും പങ്കുകൊണ്ടത്.
25കാരനായ കോച്ചിനെ സന്യാസിയായും കുട്ടികൾ നവസന്യാസികളായാണ് ബുധനാഴ്ച വാഴിക്കുന്നത്. കുട്ടികളിലെ 12ാമൻ ബുദ്ധമത വിശ്വാസിയല്ലാത്തതിനാൽ തന്നെ ചടങ്ങുകളിൽ പെങ്കടുത്തില്ല. ബുദ്ധമതത്തിന് സ്വാധീനമുള്ള തായ്ലൻഡിലെ പുരുഷന്മാർ ജീവിതത്തിെൻറ ഒരു ഘട്ടത്തിൽ സന്യാസം സ്വീകരിക്കുന്നത് സ്ഥിരം കാഴ്ചയാണ്.
ബുദ്ധമത വിശ്വാസപ്രകാരം സന്യാസവ്രതം സ്ഥിരമല്ല. പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും സാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.