തായ്ലൻഡിൽ സൈന്യത്തിെൻറ പുതിയ ഭരണഘടനക്ക് അംഗീകാരം
text_fieldsബാേങ്കാക്: തായ്ലൻഡിൽ മൂന്നു വർഷം മുമ്പ് സൈനിക അട്ടിമറിയിലൂെട അധികാരത്തിലെത്തിയ പട്ടാള ഭരണകൂടം തയാറാക്കിയ ഭരണഘടനക്ക് രാജാവ് മഹാ വജിരലോങ്കോണിെൻറ അംഗീകാരം. പുതിയ ഭരണഘടനയിൽ അദ്ദേഹം അടുത്ത ദിവസംതന്നെ ഒപ്പുവെക്കും. പ്രതിപക്ഷത്തിെൻറ കനത്ത പ്രതിഷേധങ്ങൾക്കിടെയാണ് ഭരണഘടന സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നത്.
പുതിയ ഭരണഘടന രാഷ്ട്രീയ അസ്ഥിരത ഒഴിവാക്കാൻ സഹായിക്കുമെന്നാണ് രാജ്യഭരണം ൈകയാളുന്ന സൈന്യത്തിെൻറ വാദം. എന്നാൽ, സൈന്യത്തിെൻറ സ്വാധീനം കൂടുതൽ ശക്തമാക്കാനുള്ള നീക്കമാണിതെന്ന് വിമർശനമുയർന്നിട്ടുണ്ട്. രാജ്യത്ത് 1932നു ശേഷം അംഗീകാരം നൽകുന്ന 20ാമത്തെ ഭരണഘടനയാണിത്. പുതിയ ഭരണഘടന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ ഉപകരിക്കുമെന്ന് സൈന്യം പറഞ്ഞു. അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെ നടപടിയെടുക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. രാജ്യത്തിെൻറ വളർച്ചക്ക് 20 വർഷത്തേക്കുള്ള പദ്ധതി തയാറാക്കുമെന്നും സൈന്യം കൂട്ടിച്ചേർത്തു.
എന്നാൽ, തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നില്ലെന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കു മേൽ കടുത്ത നിയന്ത്രണങ്ങൾ തുടരാൻ മാത്രമേ പുതിയ ഭരണഘടന സഹായിക്കൂവെന്നും പ്രതിപക്ഷം ആരോപിച്ചു. പുതിയ ഭരണഘടന 1997ലെ രാജ്യത്തിെൻറ ഏറ്റവും സ്വതന്ത്ര ഭരണഘടനയിയുടെ നേർ വിപരീതമാണെന്ന് ചുലലോങ്കോൺ സർവകലാശാലയിലെ രാഷ്ട്രീയ വിദഗ്ധൻ തിടിനാൻ പോക്ഷ്സുധിരക് അഭിപ്രായപ്പെട്ടു. പുതിയ ഭരണഘടന രാജ്യത്തിെൻറ ജനാധിപത്യത്തിലേക്കുള്ള തിരിച്ചുവരവ് വേഗത്തിലാക്കുമെന്ന് പുറത്താക്കിയ പ്രധാനമന്ത്രി യിങ്ലക് ഷിനാവത്ര പറഞ്ഞു. അധികാരത്തിൽനിന്ന് പുറത്തായ ഇവർ വിചാരണ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.