തായ്ലാൻറിലെ ഗുഹയിൽ അകപ്പെട്ടവർ പുറത്തെത്താൻ മാസങ്ങളെടുത്തേക്കും
text_fieldsബാേങ്കാക്: തായ്ലാൻറിലെ ചിയാങ് റായിലെ താം ലുവാങ് ഗുഹയിൽ അകപ്പെട്ട ഫുട്ബോൾ ടീമംഗങ്ങളായ12 ആൺകുട്ടികളേയും അവരുടെ പരിശീലകനേയും ഉടൻ പുറത്തെത്തിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്. പുറത്തെത്തിക്കുന്നതു വരെ ഇവർക്ക് കഴിക്കാനായി നാലുമാസത്തേക്കുള്ള ഭക്ഷണം ഗുഹയിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുമെന്നും സൈന്യം അറിയിച്ചു.
ഒമ്പതു ദിവസത്തിനു ശേഷം സംഘത്തെ ജീവനോടെ കണ്ടെത്തിയെങ്കിലും അവരെ ഗുഹക്കു പുറത്തെത്തിക്കുന്നത് ഇനിയും മാസങ്ങളെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ഗുഹയുടെ നിർമാണത്തിലെ സങ്കീർണതയും ഗുഹയിലെ ഇരുട്ടും കാരണമാണ് പുറത്തെത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നത്. ഭക്ഷണത്തോടൊപ്പം ഉയർന്ന കലോറിയുള്ള ജെല്ലുകളും പാരസെറ്റമോൾ ഗുളികകളും ഗുഹയിലെത്തിക്കും. ഗുഹക്കകത്തെ മൺകൂനക്കു മുകളിൽ അഭയം തേടിയ കുട്ടികളേയും കോച്ചിനേയും ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരാണ് കണ്ടെത്തിയത്.
കനത്ത മഴ കാരണം വെള്ളം ഉയർന്നതോടെ പുറത്തുവരാൻ കഴിയാതെയാണ് ഇവർ കുടുങ്ങിയത്. 10 കി.മീറ്ററിലേറെവരുന്ന ഗുഹയിൽ ചളി നിറഞ്ഞത് നേരെത്ത രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാൽ, മല തുരന്ന് ഗുഹയിലേക്ക് മറ്റൊരു വഴിതുറന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് വിജയത്തിലെത്തിയത്.
ജൂൺ 23നാണ് സംഘം ഇവിടെ സന്ദർശനത്തിനെത്തിയത്.
കുട്ടികൾ 11നും 16നും ഇടയിൽ പ്രായമുള്ളവരാണ്. 25കാരനായ സഹ പരിശീലകൻ കുട്ടികളെ നേരത്തെയും ഇവിടെ സന്ദർശനത്തിന് കൊണ്ടുവന്നിരുന്നു. ഇൗ പരിചയത്തിൽ ഇവർ ഗുഹയുടെ സുരക്ഷിത ഭാഗങ്ങളിൽ കഴിയുകയായിരുന്നെന്നാണ് കരുതപ്പെടുന്നത്. ‘മൂ പാ’ ഫുട്ബാൾ ക്ലബിലെ അംഗങ്ങളാണ് അപകടത്തിൽപെട്ടവരെല്ലാം. 1000ത്തിനടുത്തുവരുന്ന തായ് നാവികസേന വിദഗ്ധർക്കൊപ്പം യു.എസ്, ആസ്ട്രേലിയ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളും രക്ഷാപ്രവർത്തനത്തിൽ സഹകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.