രാജകുമാരിയെ മത്സരിപ്പിക്കാൻ തീരുമാനിച്ച തായ് രാഷ്ട്രീയ പാർട്ടി പിരിച്ചുവിടാൻ നീക്കം
text_fieldsബാേങ്കാക്: തായ്ലൻഡിൽ രാജകുമാരിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക ്കാൻ തീരുമാനിച്ച രാഷ്ട്രീയ പാർട്ടി പിരിച്ചുവിടാനൊരുങ്ങി തെരഞ്ഞെടുപ്പു കമീഷൻ. മു ൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്ര രൂപവത്കരിച്ച തായ് രക്ഷ ചാർട്ട് പാർട്ടി പിരിച്ച ുവിടുന്നതിന് തെരഞ്ഞെടുപ്പു കമീഷൻ തായ്ലൻഡ് ഭരണഘടന കോടതിയോട് ആവശ്യപ്പെട ്ടിരിക്കയാണ്.
പാർട്ടി അനുയായികൾക്ക് കനത്ത തിരിച്ചടിയാണിത്. മാർച്ച് 24ന് നടക്കുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമോ എന്നറിയില്ല. പിരിച്ചുവിടുകയാണെങ്കിൽ ഷിനവത്രയുടെ കുടുംബമുൾപ്പെടെ പാർട്ടിയുടെ എക്സിക്യൂട്ടിവ് അംഗങ്ങൾക്ക് ദീർഘകാലത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുവരും.
സൈനിക ഭരണകൂടമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. സൈന്യത്തിെൻറ കുറ്റവിചാരണയിൽനിന്ന് രക്ഷതേടി തക്സിനും അദ്ദേഹത്തിെൻറ സഹോദരി ഷിനവത്രയും വിദേശത്താണ്. രാജകുടുംബാംഗങ്ങളിൽപെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പതിവിനു വിരുദ്ധമായി കഴിഞ്ഞ വെള്ളിയാഴ്ച തായ് രാജാവിെൻറ മൂത്ത സഹോദരി ഉബോൽരതന (67) രാജകുമാരി പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് തായ്ലൻഡിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.
തൊട്ടടുത്ത ദിവസം ഉബോൽരതനയുടെ സ്ഥാനാർഥിത്വം രാജാവ് മഹാവജ്രലോംഗോൺ പിൻവലിക്കുകയും ചെയ്തു. ഇതോടെ, രാജകുമാരിയുടെ രാഷ്ട്രീയ മോഹങ്ങളും പൊലിഞ്ഞു. പാർട്ടി പിരിച്ചുവിടാനുള്ള നീക്കം ദൗർഭാഗ്യകരമാണെന്ന് ഉബോൽരതന പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.