തായ് ഗുഹയിൽ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായി അഭിമുഖം; വിദേശ മാധ്യമങ്ങൾക്ക് രൂക്ഷ വിമർശനം
text_fieldsബാേങ്കാക്ക്: തായ്ലാൻറിലെ താം ലുവാങ് ഗുഹയിൽ നിന്ന് ഏറെ ദിവസത്തിനു ശേഷം പുറത്തെത്തിയ കുട്ടികളുടെ അഭിമുഖമെടുത്ത വിദേശ മാധ്യമങ്ങൾെക്കതിരെ വിമർശനം. ഏറെ ദിവസത്തിനു ശേഷം ആശുപത്രി വിട്ട കുട്ടികളെ അവരുടെ വീട്ടിലെത്തി അഭിമുഖം ചെയ്തതാണ് വിമർശനത്തിന് കാരണം.
മാധ്യമങ്ങളുടെ പ്രവർത്തിക്കെതിരെ തായ്ലാൻറിെൻറ ഡെപ്യൂട്ടി പെർമനൻറ് സെക്രട്ടറി ഫോർ ജസ്റ്റിസ് തവാച്ചായ് തായ്ക്യോയാണ് തെൻറ ഫേസ്ബുക്ക് അക്കൗണ്ടിലൂെട രംഗത്തെത്തിയത്. കുട്ടികളുെട അവകാശങ്ങളെ കുറിച്ചും അവരെ സംരക്ഷിക്കുന്നതിെൻറ നടപടിക്രമങ്ങളും നന്നായി അറിയാമെന്നു ധരിച്ച വിദേശ മാധ്യമങ്ങൾ നിലവാര തകർച്ചയിലേക്ക് എത്തിയത് തന്നെ വളരയേറെ ദുഖിപ്പിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുട്ടികളുമായി അഭിമുഖം നടത്തുമ്പോൾ മാധ്യമ സ്ഥാപനങ്ങൾ ചില നിർേദശങ്ങൾ പാലിക്കണെമന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന മുറിവുകളെ ബാധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ തടയുന്നതിനായി ഒരു മനശാസ്ത്ര വിദഗ്ധെൻറ സാന്നിധ്യം അഭിമുഖ സമയത്ത് ആവശ്യമാണെന്നാണ് ചട്ടം. നിയമം ലംഘിച്ചവർ പരമാവധി പിഴയായ 1800 ഡോളറിനും ആറു മാസത്തെ തടവിനും അല്ലെങ്കിൽ രണ്ടിനും കൂടിയോ ശിക്ഷിക്കപ്പെടുമെന്ന് ചിയാങ് റായ് പ്രവിശ്യ ഗവർണർ വ്യക്തമാക്കി.
കുട്ടികളുമായി അഭിമുഖം നടത്തരുതെന്ന് ആശുപത്രി വിട്ട കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷ ിക്കുന്നതിെൻറ ഭാഗമായി തായ് മാധ്യമ പ്രവർത്തകർക്കും വിദേശ മാധ്യമ പ്രവർത്തകർക്കും അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.