തായ്ലൻഡിൽ വെടിവെപ്പിൽ 15 മരണം
text_fieldsയാല: തായ്ലൻഡിലെ യാല പ്രവിശ്യയിലെ സൈനിക ചെക്പോയൻറിൽ സായുധകലാപകാരികളുടെ വെ ടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ തായ് ലൻഡിൽ സ്വയംഭരണം ആവശ്യപ്പെട്ട് കലാപം നടത്തുന്ന മലായ് മുസ്ലിംകളാണ് ആക്രമണത്തിനു പിന്നിലെന്ന് തായ് സൈന്യം അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ പൊലീസ് ഉദ്യോഗസഥരുമുണ്ട്. രാജ്യത്ത് ഈ വർഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. 2004 മുതൽ സംഘർഷബാധിത മേഖലയായ ഇവിടെ വിവിധ ആക്രമണങ്ങളിലായി ഏഴായിരത്തോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. സാംസ്കാരികമായും ഗോത്രവർഗപരമായും മതപരമായും തായ്ലൻഡിലെ മറ്റു വിഭാഗങ്ങളിൽനിന്ന് വ്യത്യസ്തരാണ് മലായ് മുസ്ലിംകൾ. വർഷങ്ങളായി പൊലീസിെൻറയും സൈന്യത്തിെൻറയും നിരീക്ഷണത്തിലാണ് ഇവർ താമസിക്കുന്ന മേഖല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.