തായ്ലൻഡിൽ സൈനികൻ 20 പേരെ കൂട്ടക്കൊല ചെയ്തു
text_fieldsബാങ്കോക്: തായ്ലൻഡിലെ വടക്കുകിഴക്കൻ പട്ടണമായ രച്ചസിമയിലെ ഷോപ്പിങ് മാളിൽ സ ൈനികൻ നടത്തിയ കൂട്ടവെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കുണ്ട്. 16 പേരെ ബന ്ദികളായി പിടികൂടിയിട്ടുണ്ടെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിവെപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് സൈനിക ബാരക്കിൽനിന്ന് മോഷ്ടിച്ച വാഹനവുമായി നഗരമധ്യത്തിലേക്ക് നീങ്ങിയ സെർജൻറ് മേജർ ജക്രപന്ത് തോമ്മയാണ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഒരു സൈനികനുമുണ്ടെന്ന് പൊലീസ് വക്താവ് ലെഫ്. കേണൽ മോങ്കോൽ കുപ്തസിരി പറഞ്ഞു.
സൈനിക കേന്ദ്രത്തിൽനിന്ന് ആയുധങ്ങൾ മോഷ്ടിച്ചാണ് ഇയാൾ ഷോപ്പിങ് മാളിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ പരിഭ്രാന്തരായ ജനം തലങ്ങും വിലങ്ങും ഓടുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കൊലയാളിയും ഫേസ്ബുക്കിൽ ഒട്ടേറെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഞാൻ കീഴടങ്ങണോ, മരണത്തിൽനിന്ന് ആർക്കും രക്ഷപ്പെടാനാകില്ല തുടങ്ങിയ വാക്കുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.