സഹോദരി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ വിമർശിച്ച് തായ് രാജാവ്
text_fieldsതായ്പേയ്: കീഴ്വഴക്കങ്ങൾ കാറ്റിൽപറത്തി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക ്കാനുള്ള തായ്ലൻഡ് രാജകുമാരി ഉബോൽരത്ന രാജ്കന്യ സിരിവധന ബർണവതിയുടെ തീരുമാനത്തെ തള്ളിപ്പറഞ ്ഞ് നിലവിലെ രാജാവും സഹോദരനുമായ മഹാവജ്ര ലോംഗോൺ. സഹോദരിയുടെ തീരുമാനം അനുചിതമാണെന്ന് മഹാവജ്ര ലോം ഗോൺ പ്രതികരിച്ചു. രാജ്യത്തിെൻറ സംസ്കാരത്തെ അപമാനിക്കുന്ന തീരുമാനമാണിതെന്നും കൊട്ടാരത്തിൽ നിന്ന് പുറ ത്തിറക്കിയ പ്രസ്താവനയിൽ രാജാവ് വ്യക്തമാക്കി.
ഉബോൽരത്ന എഴുത്തുകുത്തുകളിൽ രാജചിഹ്നങ്ങൾ ഉപേക് ഷിച്ചിരുന്നെങ്കിലും അവരുടെ രാജകുടുംബത്തിലെ പദവി നിലനിർത്തുകയും ചക്രി രാജകുടുംബത്തിലെ അംഗമായി സ്വയം കരുതുകയും ചെയ്തിരുന്നുവെന്നും മഹാവജ്ര ലോംഗോൺ പറഞ്ഞു.
അന്തരിച്ച ഭൂമിബോൽ അതുല്യതേജ് രാജാവിെൻറ മൂത്ത മകളും ഇപ്പോഴത്തെ രാജാവ് മഹാവജ്ര ലോംഗോണിെൻറ സഹോദരിയുമാണ് 67കാരിയായ ഉബോൽരത്ന. 1972ൽ യു.എസ് പൗരനെ വിവാഹം കഴിച്ചതോടെ രാജ ചിഹ്നങ്ങൾ ഉപേക്ഷിച്ചതാണ്. വിവാഹമോചനത്തിനു ശേഷം 90കളിലാണ് തായ്ലൻഡിൽ തിരിച്ചെത്തിയത്. ഷിനാവത്രയുടെ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധമാണ് ഉബോൽരത്നക്ക്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മുൻ പ്രധാനമന്ത്രി തക്സിൻ ഷിനാവത്രയുടെ തായ് രക്ഷ ചാർട്ട് പാർട്ടിയുടെ ബാനറിലാണ് രാജകുമാരി മത്സരിക്കുന്നത്. രാജ കുടുംബാംഗങ്ങൾ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുക എന്ന കീഴ്വഴക്കം തെറ്റിക്കുന്നതാണ് രാജകുമാരിയുെട മത്സരികാനുള്ള തീരുമാനം. ആദ്യമായാണ് ഒരു രാജകുടുംബാംഗം തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുന്നത്.
മാർച്ച് 24നാണ് തെരഞ്ഞെടുപ്പ് നക്കുന്നത്. അഞ്ചുവർഷമായി പട്ടാള ഭരണത്തിലുള്ള തായ്ലാൻഡിന് ജനാധിപത്യം തിരിച്ചു പിടിക്കാനുള്ള ആദ്യ അവസരമാണ് ഇൗ തെരഞ്ഞെടുപ്പ്. 2014ൽ സൈനിക മേധാവി പ്രയുത് ചാൻ ഒച, യിങ്ലക് ഷിനാവത്രയെ അട്ടിമറിച്ച് അധികാരം പിടിച്ചതിനു ശേഷം രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. പ്രയുത് ചാൻ പിന്നീട് സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. പ്രയുത് ചാന് തായ് രാജകുമാരി വെല്ലുവിളിയുയർത്തുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.