115 ദിവസത്തെ ദൗത്യം ബഹിരാകാശ യാത്രികര്‍ തിരിച്ചത്തെി
text_fieldsഅസ്താന: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) 115 ദിവസം നീണ്ടുനിന്ന ദൗത്യം പൂര്‍ത്തിയാക്കി മൂന്നു ബഹിരാകാശ യാത്രികര്‍ തിരിച്ചത്തെി. യു.എസ് യാത്രികന്‍ കേറ്റ് റൂബിന്‍സ്, റഷ്യയുടെ അനറ്റൊലി ഇവാനിശിന്‍, ജപ്പാന്‍െറ തകുയ ഒനീഷി എന്നിവരാണ് സോയുസ് എം.എസ്-01 വാഹനത്തില്‍ കസാഖ്സ്താനിലെ ബേഖനൂര്‍ നിലയത്തില്‍ ഞായറാഴ്ച സുരക്ഷിതമായി ഇറങ്ങിയത്.
തന്മാത്ര ജീവശാസ്ത്രജ്ഞയായ കേറ്റ് റൂബിന്‍സിന്‍െറയും തകുയ ഒനീഷിയുടെയും പ്രഥമ ബഹിരാകാശ ദൗത്യമാണിത്. ഇവാനിശിന്‍ അഞ്ചുവര്‍ഷം മുമ്പ് അഞ്ചുമാസം നീണ്ടുനിന്ന ദൗത്യത്തില്‍ പങ്കാളിയായിരുന്നു. ബഹിരാകാശ നിലയത്തില്‍വെച്ച് ഡി.എന്‍.എയുടെ ക്രമീകരണം പഠിക്കാനാണ് തന്മാത്ര ജീവശാസ്ത്രജ്ഞയായ കേറ്റ് റൂബിന്‍സ് ഐ.എസ്.എസില്‍ എത്തിയത്.
മിനിഓണ്‍ എന്ന ഉപകരണം ഉപയോഗിച്ച് എലി, വൈറസ്, ബാക്ടീരിയ എന്നിവയുടെ ഡി.എന്‍.എ ക്രമീകരണം കഴിഞ്ഞ ആഗസ്റ്റില്‍ പഠിക്കുകയുണ്ടായി. ഐ.എസ്.എസിലെ അപകടകാരികളായ സൂക്ഷ്മജീവികളെ തിരിച്ചറിയുകയാണ് പഠനം ലക്ഷ്യമാക്കിയത്. ഇറ്റലിക്കാരിയായ സാമന്ത ക്രിസ്റ്റൊഫൊററ്റിക്കുശേഷം, ഐ.എസ്.എസിലത്തെിയ രണ്ടാമത്തെ സ്ത്രീയാണ് റൂബിന്‍സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.