Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെസ്​റ്റ്​ ബാങ്കിൽ...

വെസ്​റ്റ്​ ബാങ്കിൽ മൂന്ന്​ ഇസ്രായേലികൾ കൊല്ലപ്പെട്ടു 

text_fields
bookmark_border
palestine
cancel
camera_alt?????????????? ?? ????? ????????????? ?????????????????? ??????? ?????????? ????? ???????? ??????? ??? ???????????????????


റാ​മ​ല്ല: ഇ​സ്രാ​യേ​ൽ അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​ ബാ​ങ്കി​ലെ അ​ന​ധി​കൃ​ത ജൂ​ത കു​ടി​യേ​റ്റ കേ​ന്ദ്ര​ത്തി​ൽ ഫ​ല​സ്​​തീ​നി യു​വാ​വ്​ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ജ​റൂ​സ​ല​മി​നു സ​മീ​പ​ത്തെ ഹ​ർ അ​ദ​ർ കു​ട​ി​യേ​റ്റ കേ​ന്ദ്ര​ത്തി​ലാ​ണ്​ കൈ​ത്തോ​ക്കു​മാ​യി എ​ത്തി​യ 37കാ​ര​നാ​യ നി​മ്​​ർ ജ​മാ​ൽ​ വെ​ടി​വെ​പ്പ്​ ന​ട​ത്തി​യ​ത്. ഇ​യാ​ളെ ഇ​സ്രാ​യേ​ൽ അ​ർ​ധ സൈ​നി​ക വി​ഭാ​ഗം വെ​ടി​വെ​ച്ചു​കൊ​ന്നു. 

കു​ടി​യേ​റ്റ കേ​ന്ദ്ര​ത്തി​ൽ ​വി​വി​ധ ജോ​ലി​ക​ൾ​ക്കാ​യി എ​ത്തി​യ 150ഒാ​ളം ഫ​ല​സ്​​തീ​നി തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പ​മാ​ണ്​ യു​വാ​വ്​ വ​ന്ന​ത്. ഫ​ല​സ്​​തീ​നി​ക​ളു​ടെ തൊ​ഴി​ൽ അ​നു​മ​തി രേ​ഖ​യു​ടെ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി ത​ട​ഞ്ഞു​നി​ർ​ത്തി​യ​പ്പോ​ഴാ​ണ്​ ​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കു​നേ​രെ ​തു​രു​തു​രാ വെ​ടി​യു​തി​ർ​ത്ത​ത്. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

ഒ​രാ​ൾ​ക്ക്​ ഗു​രു​ത​ര പ​രി​​ക്കു​ണ്ട്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ കേ​ന്ദ്ര​ത്തി​ൽ ശു​ചീ​ക​ര​ണ ജോ​ലി​യാ​ണ്​ നി​മ്​​ർ ജ​മാ​ൽ ചെ​യ്​​തി​രു​ന്ന​ത്. കു​ടും​ബം ജോ​ർ​ഡ​നി​ലേ​ക്ക്​ നാ​ടു​വി​ട്ട യു​വാ​വി​ന്​ മാ​ന​സി​ക പ്ര​യാ​സ​മു​ണ്ടാ​യി​രു​ന്ന​താ​യി ഇ​സ്രാ​യേ​ൽ സൈ​നി​ക വി​ഭാ​ഗം പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്, നി​മ്​​ർ ജ​മാ​ലി​​െൻറ വീ​ട്​ ത​ക​ർ​ക്കാ​നും കു​ടും​ബാം​ഗ​ങ്ങ​ളി​ൽ തൊ​ഴി​ൽ അ​നു​മ​തി രേ​ഖ​യു​ള്ള​വ​രു​ടേ​ത്​ പി​ൻ​വ​ലി​ക്കാ​നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​​ൻ നെ​ത​ന്യാ​ഹു ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. 2015ൽ ​സം​ഘ​ർ​ഷം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ​ശേ​ഷം ഇ​തു​വ​രെ 295 ഫ​ല​സ്​​തീ​നി​ക​ളും 50ഒാ​ളം ഇ​സ്രാ​യേ​ലി​ക​ളും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bankworld newspalasthenemalayalam newsIsraelis killed
News Summary - Three Israelis killed in shooting at West Bank crossing-World news
Next Story