ഉന്നത ഉത്തര കൊറിയൻ ഉദ്യോഗസ്ഥൻ ദക്ഷിണ കൊറിയ സന്ദർശിക്കും
text_fieldsസോൾ: ശൈത്യ കാല ഒളിമ്പിക്സിെൻറ ഭാഗമായി ഉത്തര കൊറിയയുടെ സെറിമോണിയൽ ഹെഡ് കിം യോങ് നാം ദക്ഷിണ കൊറിയ സന്ദർശിക്കും. വർഷങ്ങൾക്ക് ശേഷം ദക്ഷിണ കൊറിയയിൽ പോകുന്ന ഉന്നത ഉത്തര കൊറിയൻ ഉദ്യോഗസ്ഥനായിരിക്കും കിം. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് കിം അയൽ രാജ്യത്തെത്തുന്നത്.
ദക്ഷിണ കൊറിയയിൽ നടക്കുന്ന ഒളിമ്പിക്സിെൻറ ഭാഗമായി നയതന്ത്ര തലത്തിലുള്ള സൗഹൃദം പുനഃസ്ഥാപിക്കലാണ് പ്രധാന ലക്ഷ്യം. വെള്ളിയാഴ്ചയാണ് ഒളിമ്പിക്സ് ആഘോഷങ്ങളുടെ ആരംഭം. കിം യോങ്ങും മറ്റ് ഉത്തര കൊറിയൻ ഉദ്യോഗസ്ഥരും ആഘോഷങ്ങളിലും പെങ്കടുത്തേക്കും. മാസങ്ങൾക്ക് മുമ്പ് വരെ സമാധാനപരമായ ഒളിമ്പിക്സിനായുള്ള പരിശ്രമത്തിന് മുന്നോട്ട് വരാതിരുന്ന ഉത്തരകൊറിയ കിങ് ജോങ് ഉന്നിെൻറ പുതുവർഷ പ്രസംഗത്തിന് ശേഷമാണ് നിലപാട് മാറ്റിയത്.
അതേ സമയം ഇത് ഒളിമ്പിക്സ് മുന്നിൽ കണ്ടുള്ള താൽകാലിക സൗഹൃദം മാത്രമാണെന്നും ഇതിന് നിലനിൽപില്ലെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.
കഴിഞ്ഞ വർഷം ഉത്തര കൊറിയ നടത്തിയ ആയുധ പരീക്ഷണങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതും അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങൾക്കിടയിൽ ചർച്ചക്ക് വഴിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.