ഇറാഖിലെ അവസാന െഎ.എസ് അധീന നഗരം തിരിച്ചുപിടിച്ചു
text_fieldsബഗ്ദാദ്: െഎ.എസിെൻറ അധീനതയിലുണ്ടായിരുന്ന അവസാന നഗരവും ഇറാഖി സേന തിരിച്ചുപിടിച്ചു. യൂഫ്രട്ടീസ് താഴ്വരയിലെ ചെറിയ നഗരമായ റാവ ആണ് മിന്നൽ ആക്രമണത്തിലൂടെ തിരിച്ചുപിടിച്ചത്. ഇതോടെ രാജ്യത്ത് െഎ.എസിനെ പൂർണമായി തുരത്തിയതായി സൈന്യം അറിയിച്ചു. നഗരത്തിലെ സർക്കാർ െകട്ടിടങ്ങളിലെല്ലാം സൈന്യം ദേശീയ പതാക നാട്ടി. റാവയിൽ നിന്ന് അതിർത്തിയിലെ മരുഭൂമിയിലേക്കു പലായനം ചെയ്ത ഐഎസ് ഭീകരരെ പിന്തുടരുകയാണിപ്പോൾ സൈന്യം.
സിറിയയിലും െഎ.എസ് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. കഴിഞ്ഞയാഴ്ച രാജ്യത്തെ െഎ.എസിെൻറ അവസാന ശക്തി കേന്ദ്രമായ അൽബു കമാൽ സൈന്യം തിരിച്ചുപിടിച്ചിരുന്നു. എന്നാൽ, ദിവസങ്ങൾക്കകം നഗരത്തിെൻറ ഭൂരിഭാഗവും െഎ.എസ് കീഴടക്കുകയും ചെയ്തു. ഇവിടെനിന്ന് െഎ.എസിനെ പൂർണമായി തുരത്താനുള്ള േപാരാട്ടം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.