ട്രംപ് ചൈനയിൽ; ഉത്തരകൊറിയ പ്രധാന ചർച്ചവിഷയം
text_fieldsബെയ്ജിങ്: ഉത്തര കൊറിയയുടെ ഭീഷണി മറികടക്കാനുള്ള സാധ്യതകൾ തേടി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ചൈനയിലെത്തി. പ്രസിഡൻറ് ഷി ജിൻപിങ്ങും ഭാര്യ പെങ് ലി യുവാനും ചേർന്നു ട്രംപിനെയും ഭാര്യ മെലനിയയെയും സ്വീകരിച്ചു. ഏഷ്യൻ രാജ്യങ്ങളുടെ പര്യടനത്തിെൻറ ഭാഗമായാണ് ട്രംപ് ചൈനയിലെത്തിയത്.
ദക്ഷിണ കൊറിയൻ പാർലമെൻറിൽ നടത്തിയ പ്രസംഗത്തിനിടെ ചൈന ഉത്തര കൊറിയയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് കഴിഞ്ഞ ദിവസം ട്രംപ് സൂചിപ്പിച്ചിരുന്നു. ഉത്തര കൊറിയ നരകമാണെന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്.
യു.എസിനെ വിലകുറച്ചു കാണരുത്. അതുപോലെ, യുദ്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്യരുതെന്നും ട്രംപ് മുന്നറിയിപ്പു നൽകി. നിങ്ങൾ കൈവശംവെച്ചിരിക്കുന്ന ആയുധങ്ങൾ ഒരിക്കലും സുരക്ഷിതമാക്കില്ല. നിങ്ങളുടെ ഭരണകൂടത്തെ കൂടുതൽ നാശത്തിലേക്ക് നയിക്കാനേ അതുപകരിക്കുകയുള്ളൂവെന്നും ട്രംപ് ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നിന് മുന്നറിയിപ്പ് നൽകി. ഉത്തര കൊറിയയുമായുള്ള എല്ലാ തരത്തിലുള്ള ബന്ധങ്ങളും വിച്ഛേദിച്ച് അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്താൻ എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.