കൊറിയകൾക്കിടയിൽ മഞ്ഞുരുകുേമ്പാൾ ആധി യു.എസിന്
text_fieldsസോൾ: അതിർത്തിയിലെ ഹോട്ട്ലൈൻ പുനഃസ്ഥാപിച്ചും നയതന്ത്ര ബന്ധം ഉൗഷ്മളമാക്കിയും ഇരുകൊറിയകളും വീണ്ടും സൗഹൃദത്തിെൻറ പാതയിലേക്ക് ചുവടുവെച്ചതോടെ മുന്നറിയിപ്പുമായി യു.എസ്. ഇരു രാജ്യങ്ങൾക്കുമിടയിലെ സംഭാഷണങ്ങൾക്ക് യു.എസ് എതിരല്ലെന്നും എന്നാൽ, സൗഹൃദം ഒളിമ്പിക്സിലെ പങ്കാളിത്തത്തിൽ ഒതുങ്ങണമെന്നുമാണ് ട്രംപ് ഭരണകൂടത്തിെൻറ നിർദേശം.
സഹകരണത്തിെൻറ പേരിൽ ഉത്തര കൊറിയക്ക് വിട്ടുവീഴ്ചകൾ ചെയ്തുകൊടുക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ഖേദിക്കേണ്ടിവരുമെന്നുമാണ് ഭീഷണി. ഇരുരാജ്യങ്ങൾക്കുമിടയിലെ നീക്കങ്ങൾ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് യു.എസ് തീരുമാനം.
വൻ സൈനികപങ്കാളിത്തവും മികച്ച ഉഭയകക്ഷിബന്ധവും നിലനിൽക്കുന്ന യു.എസിനെ ദക്ഷിണ കൊറിയയിൽ നിന്ന് അകറ്റിനിർത്താൻ ഉത്തര കൊറിയ ശ്രമിക്കുമെന്ന ആശങ്കയാണ് പ്രധാനമായി ട്രംപ് ഭരണകൂടത്തെ അലട്ടുന്നത്. അണുബോംബുകളുടെ വലിയ ശേഖരം തെൻറ വശമുണ്ടെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിറകെയാണ് അയൽക്കാരുമായി അടുക്കാൻ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തയാറായത്.
രണ്ടുവർഷമായി ഇരു രാജ്യങ്ങൾക്കുമിടയിൽ മുടങ്ങിക്കിടന്ന ഹോട്ട്ലൈൻ പുനഃസ്ഥാപിച്ച അധികൃതർ മൂന്നുതവണയാണ് അതിർത്തി കടന്നുള്ള സംഭാഷണം നടത്തിയത്. ദക്ഷിണ കൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിൽ ടീമിനെ പെങ്കടുപ്പിക്കുമെന്ന സൂചനയും നൽകി. ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡൻറ് മൂൺ ജെ ഇന്നിന് അമേരിക്കയോട് വലിയ താൽപര്യമില്ലാത്തത് കിം മുതലെടുത്താൽ മേഖലയിലെ കോയ്മ അവസാനിപ്പിക്കേണ്ടിവരുമോ എന്നതാണ് യു.എസിെൻറ ആധി. വ്യാപാര രംഗത്തും കൊറിയയും യു.എസും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.