ട്രംപ്-കിം ഉച്ചകോടിക്ക് ഒരുങ്ങുന്നത് ‘മരണത്തിെൻറ ദ്വീപ്’
text_fieldsസിംഗപ്പൂർ സിറ്റി: ലോകം ആകാംക്ഷയോടെയും പ്രതീക്ഷയോടെയും നോക്കിക്കാണുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ചർച്ചക്ക് വേദിയാകുന്നത് രക്തപങ്കിലമായ ചരിത്രമുള്ള സെേൻറാസ ദ്വീപ്. ഇന്ന് വിനോദ സഞ്ചാരികളുടെയും ആഡംബര ജീവിതം നയിക്കുന്നവരുടെയും സ്വപ്നഭൂമിയായ ഇവിടം ഒരുകാലത്ത് ‘പിറകിൽനിന്നെത്തുന്ന മരണത്തിെൻറ ദ്വീപ്’ എന്നാണറിയപ്പെട്ടിരുന്നത്. 1972ൽ സിംഗപ്പൂർ സർക്കാർ ദ്വീപിനെ റിസോർട്ടാക്കി മാറ്റാനുള്ള തീരുമാനമെടുക്കുന്നതുവരെ ചോരയിറ്റുന്ന കഥകളാണ് ദ്വീപിനെക്കുറിച്ചുണ്ടായിരുന്നത്.
നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ സമുദ്രവ്യാപാര പാതയിലെ ഇൗ ദ്വീപിൽ ജനവാസമുണ്ടായിരുന്നു. മലായി, ചൈനീസ്, ബുഗിസ് വംശജരായിരുന്നു ദ്വീപിൽ കഴിഞ്ഞിരുന്നത്. ലോകത്തെതന്നെ പ്രധാന വ്യാപാരപാതയായ സിംഗപ്പൂരിന് അടുത്ത ദ്വീപായതിനാൽ കടൽക്കൊള്ളക്കാർ ഇവിടെ തമ്പടിച്ചിരുന്നു. ഇക്കാലത്ത് വിവിധ കൊള്ളസംഘങ്ങൾ ഇവിടെ തമ്മിലടിച്ച് അധികാരംവാണെന്ന് പറയപ്പെടുന്നു. നിരവധി കപ്പലുകളും യാത്രാസംഘങ്ങളും ഇൗ പാതയിൽ കൊള്ള ചെയ്യപ്പെട്ടതായും പറയപ്പെടുന്നു. 19ാം നൂറ്റാണ്ടിൽ കൊളോണിയൽ ശക്തിയായ ബ്രിട്ടൻ ദ്വീപിെൻറ നിയന്ത്രണം പിടിച്ചെടുത്തു.
പിന്നീട് രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാൻ ദ്വീപ് ബ്രിട്ടീഷുകാരിൽനിന്ന് പിടിച്ചെടുത്തു. തെക്കിെൻറ വെളിച്ചം എന്ന അർഥമുള്ള സ്യോനൻ എന്നാണ് ജപ്പാൻ ദ്വീപിനെ വിളിച്ചത്. ദ്വീപിലെ ചൈനീസ് വംശജർക്കിടയിലെ ജപ്പാൻവിരുദ്ധ വികാരം തങ്ങൾക്ക് വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞ് ഇവിടെ ആയിരക്കണക്കിനു പേരെ കൊന്നൊടുക്കുകയുണ്ടായി. 18നും 50നും ഇടയിൽ പ്രായമുള്ള ചൈനീസ് വംശജരെ തിരഞ്ഞുപിടിച്ച് കൊന്ന് കടലിൽ തള്ളുകയായിരുന്നു.
1970കളിൽ വിനോദസഞ്ചാര സാധ്യതകൾ മനസ്സിലാക്കി സിംഗപ്പൂർ സർക്കാറാണ് സെേൻറാസ എന്ന് സ്ഥലത്തിന് പേര് നൽകുന്നത്. ‘സമാധാനവും പ്രശാന്തതയും’ എന്ന അർഥത്തിൽ പ്രയോഗിക്കുന്ന വാക്കാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.