മിസൈൽ പരീക്ഷണശാല നശിപ്പിക്കുന്നതിന് ഉത്തരകൊറിയ സമ്മതിച്ചെന്ന് ട്രംപ്
text_fieldsസിംഗപ്പൂർ: ലോകം ഉറ്റുനോക്കിയ ട്രംപ്- ഉൻ കൂടിക്കാഴ്ചയിൽ കൊറിയൻ ഉപദ്വീപിെൻറ സമ്പൂർണ്ണ ആണവ നിരായുധീകരണത്തിന് തയാറാണെന്ന് ഉത്തരകൊറിയ. ആണവനിരായുധീകരണത്തിന് തയാറാണെന്ന് കൊറിയ അറിയച്ചതായി അമേരിക്കൻ പ്രസിഡൻറ് ട്രംപാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഉത്തരകൊറിയയിലെ മിസൈൽ പരീക്ഷണശാല നശിപ്പിക്കാൻ കിം സമ്മതിച്ചതായും ട്രംപ് പറഞ്ഞു. ആണവ നിരായുധീകരണ വ്യവസ്ഥകളുൾപ്പെടെയുള്ള സമഗ്ര കരാറിൽ ഇരു നേതാക്കളും ഒപ്പുവെച്ചു.
കൊറിയൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കൊറിയയും അമേരിക്കയും ഒരുമിച്ച്് പ്രവർത്തിക്കുന്നതിനും ഇരു നേതാക്കളും ധാരണയിെലത്തി. കൊറിയക്ക് വേണ്ട സുരക്ഷ നൽകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഉറപ്പു നൽകിയപ്പോൾ കൊറിയൻ ഉപദ്വീപിനെ സമ്പൂർണ്ണ ആണവ നിരായുധീകരണ മേഖലയാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കിമ്മും ഉറപ്പു നൽകി. ജനങ്ങളുെട അഭിവൃദ്ധിക്കും സാമാധാനത്തിനും വേണ്ടിയാണ് പുതിയ ബന്ധമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. യുദ്ധത്തിൽ കാണാതായവരെ കണ്ടെത്താനും കെണ്ടത്തിയവരെ പുനഃരധിവസിപ്പിക്കാനും വേണ്ട പ്രവർത്തനങ്ങളും ഇരു രാജ്യങ്ങളും ഒരുമിച്ച് നടപ്പാക്കാനും ധാരണയായി.
വാർത്താസമ്മേളനത്തിൽ കിമ്മിന് നന്ദി പറയാനും ട്രംപ് മറന്നില്ല. തിളക്കമാർന്ന ഭാവിക്കായി ഉറച്ച തീരുമാനമെടുത്ത കിമ്മിനോട് നന്ദി രേഖപ്പെടുത്തുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാൻ ശ്രമിച്ച സിംഗപ്പൂർ പ്രധാനമന്ത്രി ലീ സെയ്ൻ ലൂങ്, ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ-ഇൻ, ജപ്പാെൻറ ഷിൻസോ അബെ, ചൈനയുടെ ഷി ജിൻ പിങ് എന്നിവർക്കും ട്രംപ് നന്ദി രേഖപ്പെടുത്തി.
ചർച്ചകൾ സത്യസന്ധവും ഫലപ്രദവുമായിരുന്നു. ഇരുരാജ്യങ്ങളുടെയും ചരിത്രത്തിൽ പുതിയ അധ്യായം രചിക്കാൻ തയാറെടുക്കുകയാണ്. 70വർഷങ്ങൾക്ക് മുമ്പ്, 1000കണക്കിന് പേരാണ് യുദ്ധത്തിൽ കൊല്ലെപ്പട്ടത്. ഇൗ രക്തച്ചൊരിച്ചിലിന് അവസാനമാകുമെന്നാണ് പ്രതീക്ഷ. ശത്രുക്കൾക്കും സുഹൃത്തുക്കളാകാമെന്ന് ചരിത്രം തെളിയിച്ചതാണെന്നും ട്രംപ് പറഞ്ഞു.
എല്ലാ കൊറിയക്കാരും സമാധാനത്തോടെ കഴിയുന്ന ദിനമാണ് തങ്ങളുടെ സ്വപ്നം. ഉത്തരകൊറിയ അവരുടെ മിസൈൽ പരീക്ഷണശാല നശിപ്പിക്കാൻ തയാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുെട കണ്ണുകൾ തുറന്നിരിക്കുന്നു. ഇൗ യുദ്ധക്കളി നിർത്താൻ സമയമായി. യുദ്ധത്തിനായി ധാരാളം പണം ചെലവഴിച്ചു. ഇന്ന് പുതുയുഗത്തിന് തുടക്കം കുറിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരിലെ സെേൻറാസ ദ്വീപിലെ ഹോട്ടലിൽ ഇന്ന് രാവിലെയാണ് കൂടിക്കാഴ്ച നടത്തിയത്. ഇനി നിർണായകമായ മാറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുമെന്ന് കിം ജോങ് ഉൻ ചർച്ചക്ക് ശേഷം പറഞ്ഞു. കൊറിയയുമായുള്ള ബന്ധം വ്യത്യസ്തമായിരിക്കുമെന്ന് ട്രംപും വ്യക്തമാക്കി. ഭൂതകാലം മറക്കുമെന്ന് ഇരു നേതാക്കളും അറിയിച്ചു. കൂടിക്കാഴ്ചക്ക് ശേഷം തങ്ങൾ വീണ്ടും കാണുമെന്നും എപ്പോൾ വേണമെങ്കിലും കാണാെമന്നും പറഞ്ഞ ട്രംപ് ഉന്നിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തു.
WATCH: US President Donald Trump and North Korean leader Kim Jong Un sign agreements in Singapore https://t.co/Li4qjxkGFz
— ANI (@ANI) June 12, 2018
വിജയകരമായ ചർച്ച ഇരു രാജ്യങ്ങളുടെയും ദേശീയ പതാകക്കു മുന്നിൽ നിന്ന് നേതാക്കൾ ഹസ്തദാനം ചെയ്തുകൊണ്ടാണ് തുടങ്ങിയത്. തുടർന്ന് ഇരുവരും ചർച്ചകൾക്കായി ഒരുമിച്ചിരുന്നു. ഇന്ത്യൻ സമയം രാവിലെ ആറരക്ക് (സിംഗപ്പൂർ സമയം രാവിലെ ഒമ്പത്) തുടങ്ങിയ സൗഹൃദ ചർച്ച 45 മിനുട്ട് നീണ്ടു.
ചർച്ചക്ക് മുമ്പായി ഇരു നേതാക്കളും മാധ്യമങ്ങളെ കണ്ടു. സിംഗപ്പൂർ കൂടിക്കാഴ്ചക്കുള്ള വഴി ഒട്ടും എളുപ്പമായിരുന്നില്ലെന്ന് കിം ജോങ് ഉൻ പറഞ്ഞു. പഴയ മുൻവിധികളും പ്രവർത്തികളും മുന്നോട്ടുള്ള വഴിയിൽ തടസം സൃഷ്ടിച്ചുവെങ്കിലും തങ്ങൾ അത് മറികടന്ന് ഇവിടെ എത്തിയിരിക്കുന്നുവെന്നും ഉൻ പറഞ്ഞു. തങ്ങളുടെത് അതിഗംഭീരമായ ബന്ധമാണെന്ന് ട്രംപ് വിശദീകരിച്ചു.
ചർച്ചകൾക്കായി ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, ചീഫ് ഒാഫ് സ്റ്റാഫ് ജോൺ െകല്ലി, സുരക്ഷാ ഉപേദഷ്ടാവ് ജോൺ ബോൾട്ടൺ എന്നിവർ പെങ്കടുത്തു. കിമ്മിനോടൊപ്പം കൊറിയൻ വർക്കേഴ്സ് പാർട്ടി പ്രതിനിധി കിംയോങ് ചോൾ, വിദേശകാര്യ മന്ത്രി റി യോങ്-ഹൊ, മുൻ വിദേശ കാര്യമന്ത്രി റി സു-യോങ് എന്നിവരും ചർച്ചയിൽ പെങ്കടുത്തു. ഇവെര കൂടാതെ ഇരു ഭാഗത്തും വിവർത്തകരുമുണ്ടായിരുന്നു. ചർച്ച വളരെ നല്ലതായിരുന്നെന്നും കിമ്മുമായി നല്ല ബന്ധം തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചക്ക് ശേഷം ട്രംപ് പറഞ്ഞു.
ട്രംപിെൻറയും കിമ്മിെൻറയും സൗഹൃദ ചർച്ചക്ക് ശേഷം ഇരു നേതാക്കളും നയതന്ത്ര ചർച്ചകൾ തുടങ്ങി. ആദ്യമായാണ് ഒരു യു.എസ് പ്രസിഡൻറ് ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് ഭരണാധികാരിയെ കാണുന്നത്. ഇൗ കൂടിക്കാഴ്ച സംബന്ധിച്ച അനിശ്ചിതത്വവും ഉൗഹാപോഹങ്ങളും മറികടന്നുവെന്നും ലോക സമാധാനത്തിന് മികച്ച കാൽവെപ്പായിരിക്കും ഇതെന്ന് കരുതുന്നതായും കിം ജോങ് ഉൻ പറഞ്ഞു. ലോകമാകമാനം ഇൗ നിമിഷങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. പലരും സങ്കൽപ്പ കഥയിലെ ദൃശ്യങ്ങളാണ് ഇതെന്ന് തെറ്റിദ്ധരിക്കുന്നുവെന്നും കിം പറഞ്ഞു. രണ്ടര മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷം ഇരു നേതാക്കളും ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഭക്ഷണ ശേഷം രണ്ടംഘട്ട ചർച്ച നടന്നു. ചർച്ചക്ക് ശേഷം ഇരു നേതാക്കളും മാധ്യമങളെ കാണുകയും നിരവധി കറാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു. കൈകൊടുത്തു തുടങ്ങിയ ചർച്ച കൈകൊടുത്തുകൊണ്ട് സന്തോഷമായി തന്നെ പിരിഞ്ഞു.
#WATCH: US President Donald Trump & North Korean leader Kim Jong Un shake hands after signing 'comprehensive document' at #SingaporeSummit. pic.twitter.com/YUxdWDWsgO
— ANI (@ANI) June 12, 2018
ട്രംപിെൻറയും കിമ്മിെൻറയും ചർച്ചയെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ സ്വാഗതം ചെയ്തു. ലോകസമാധാനത്തിന് കൂടിക്കാഴ്ചയുടെ ഫലം പ്രധാനമാണെന്ന് ഇന്ത്യ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രംപും ഉന്നും ഉയർത്തിയ ആണവായുധ ഭീഷണിയും വെല്ലുവിളികളും ലോകം ഉത്കണ്ഠയോടെയാണ് വീക്ഷിച്ചത്. െകാറിയൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടിക്ക് ഇരു നേതാക്കളുടെയും ചർച്ച വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ചർച്ചക്ക് മുന്നോടിയായി ഇരു ഭാഗത്തുനിന്നുമുള്ള ഉദ്യോഗസ്ഥതല ചർച്ചകൾ തിങ്കളാഴ്ച നടന്നിരുന്നു.
യു.എസിെൻറ ഭാഗത്തുനിന്നുള്ള ശത്രുതാ നയം അവസാനിപ്പിക്കണമെന്നാണ് ഉത്തര കൊറിയ മുന്നോട്ടുവെക്കുന്ന ആവശ്യം. എന്നാൽ, ആണവായുധങ്ങളുടെ കാര്യത്തിൽ എന്തെല്ലാം വിട്ടുവീഴ്ചകൾക്ക് സന്നദ്ധമാകുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിട്ടില്ല. യു.എസ് അധിനിവേശത്തിനെതിരെ ‘അമൂല്യമായ ആയുധം’ എന്ന നിലയിലാണ് ആണവശേഷിയെ അവർ വിശേഷിപ്പിക്കുന്നത്.
യു.എസിെൻറയും മറ്റും താക്കീതുകൾ അവഗണിച്ച് ആണവ പരീക്ഷണങ്ങൾ നടത്തിയതിന് യു.എൻ രക്ഷാസമിതിയും മറ്റും ഉത്തര കൊറിയെക്കതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ ആണവ നിരായുധീകരണമാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. രാജ്യാന്തര ഉപരോധം പിൻവലിക്കൽ, കൊറിയൻ ഉപദ്വീപിൽ ശാശ്വത സമാധാനം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ വേറെയുമുണ്ട്.
ശ്രദ്ധാകേന്ദ്രമായി സെേൻറാസ
സിംഗപ്പൂരിെൻറ ദക്ഷിണ തീരത്തുനിന്ന് അര കിലോമീറ്റർ മാറി ചെറിയ പ്രദേശമാണ് സെേൻറാസ. 500 ഹെക്ടറാണ് വിസ്തീർണം. ‘സമാധാനം -പ്രശാന്തി’ എന്നാണ് മലായ് ഭാഷയിൽ ഇൗ പേരിന് അർഥം. 1972 വരെ ‘മരണത്തിെൻറ ദ്വീപ്’ എന്നാണ് അറിയെപ്പട്ടിരുന്നത്.
രണ്ടാം ലോകയുദ്ധകാലത്ത് കൂട്ടക്കൊലകളുടെ മൂകസാക്ഷിയായ പ്രദേശം. ജാപ്പനീസ് അധിനിവേശ കാലത്ത് യുദ്ധത്തടവുകാരെ പാർപ്പിച്ച ക്യാമ്പ് ഇവിടെയായിരുന്നു. 30 വർഷം മുമ്പ് സെേൻറാസയെ വിനോദസഞ്ചാര ദ്വീപാക്കാൻ സിംഗപ്പൂർ സർക്കാർ തീരുമാനിച്ചതോടെയാണ് ‘കുപ്രസിദ്ധമായ’ പേരു മാറ്റിയത്.
ട്രംപ്-കിം ചർച്ച നടക്കുന്നത് അത്യാഡംബര കാപെല്ല ഹോട്ടലിലാണ്. ബ്രിട്ടീഷ് കാലത്തെ കെട്ടിടങ്ങൾകൂടി ഉൾപ്പെടുത്തി നിർമിച്ചതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.