ഏതു സമയത്തും ട്രംപുമായി ചർച്ചക്കു തയാർ –ഉത്തര കൊറിയ
text_fieldsപ്യോങ്യാങ്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി ഏതു സമയത്തും ചർച്ചക്ക് സന്നദ്ധമാണെന്ന് ഉത്തര കൊറിയ. കിം േജാങ് ഉന്നുമായുള്ള ഉന്നതതല ഉച്ചകോടി റദ്ദാക്കിയ ട്രംപിെൻറ നടപടിയോട് ഉത്തര കൊറിയയുടെ ആദ്യ പ്രതികരണമാണിത്. ട്രംപിെൻറ തീരുമാനം അത്യന്തം ഖേദകരമാണെന്ന് ഉപ വിദേശകാര്യ മന്ത്രി കിം യി വാൻ പറഞ്ഞു.
ഉത്തര കൊറിയയുടെ പ്രതികരണെത്ത ട്രംപ് സ്വാഗതം ചെയ്തു. വളരെ നല്ല വാർത്തയാണിത്. ഉൗഷ്മളവും പ്രതീക്ഷയുള്ളതുമായ പ്രസ്താവനയാണ് ഉത്തര കൊറിയയിൽ നിന്നുണ്ടായതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ജൂൺ 12ന് സിംഗപ്പൂരിൽ നടത്താനിരുന്ന ഉച്ചകോടിയിൽനിന്ന് പിന്മാറാനുള്ള കാരണം ട്രംപ് വ്യക്തമാക്കിയിട്ടില്ല. ആണവ നിരായുധീകരണമെന്ന വാഗ്ദാനം പാലിക്കുന്നതിെൻറ ആദ്യ ചുവടുപടിയായി ഉത്തര കൊറിയ ആണവ നിലയം സ്ഫോടനത്തിൽ തകർത്തതിനു പിന്നാലെയാണ് ഏവരെയും അമ്പരപ്പിച്ച് ചർച്ചയിൽനിന്ന് പിന്മാറിയതായി ട്രംപ് പ്രഖ്യാപിച്ചത്.
ഉച്ചകോടി നടക്കാനുള്ള സാധ്യത തള്ളാൻ പറ്റില്ലെന്നും ട്രംപ് പറഞ്ഞു. ‘‘എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. വേണമെങ്കിൽ ജൂൺ 12നു തന്നെ ചർച്ച നടന്നേക്കാനും സാധ്യതയുണ്ട്. ഞങ്ങൾ അവരുമായി കാര്യങ്ങൾ സംസാരിക്കും. ചർച്ചയുമായി മുേന്നാട്ടുപോകാനാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങൾക്ക് എതിർപ്പില്ല’’ -ട്രംപ് മാധ്യമങ്ങേളാടു വ്യക്തമാക്കി.
നിരാശയിൽ ദക്ഷിണ കൊറിയ
സോൾ: ഉത്തര െകാറിയയുമായുള്ള ഉച്ചകോടി റദ്ദാക്കിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടിയിൽ നിരാശയോടെ ദക്ഷിണ കൊറിയ. തന്ത്രപ്രധാനമായ നയതന്ത്രപ്രശ്നം പരിഹരിക്കാൻ യു.എസിെൻറയും ഉത്തര കൊറിയയുടെയും നിലവിലെ ആശയവിനിമയം മതിയാവില്ലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ പ്രതികരിച്ചു. നിലവിലെ സാഹചര്യത്തിൽ ഇരു രാഷ്ട്രത്തലവന്മാരും കൂടുതൽ അയവുള്ള സമീപനം സ്വീകരിക്കണം. ഇരുവരും ഉറ്റബന്ധം പുലർത്തുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ സുരക്ഷ യോഗത്തിൽ സംസാരിക്കവെയാണ് മൂൺ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ശീതകാല ഒളിമ്പിക്സോടെയാണ് ഇരു കൊറിയകളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചത്. തുടർന്ന് കൊറിയൻ നേതാക്കൾ ചർച്ച നടത്തുകയും ചെയ്തു. കൊറിയൻ മുനമ്പിൽ സമ്പൂർണ ആണവ നിരായുധീകരണം നടപ്പാക്കാനും കിം സമ്മതിച്ചു. യു.എസുമായുള്ള ഉത്തര കൊറിയയുടെ ശത്രുത അവസാനിപ്പിക്കാൻ ഇടനിലക്കാരനായത് മൂൺ ആയിരുന്നു. ചർച്ച റദ്ദാക്കിയത് മൂണിനോടുള്ള നയതന്ത്ര അപമര്യാദയാണെന്ന് ഉത്തര കൊറിയയിൽ നിന്നുള്ള പ്രതിനിധി സംഘം കുറ്റപ്പെടുത്തി.
കൊറിയൻ മുനമ്പിൽ യു.എസുമായി ദക്ഷിണ കൊറിയ നടത്തിയ സംയുക്ത സൈനികാഭ്യാസത്തിൽ ഉത്തര കൊറിയ അതൃപ്തി അറിയിച്ചിരുന്നു. ഇതാണ് ഉച്ചകോടി റദ്ദാക്കാൻ ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. സമാധാനത്തിൽ ജീവിക്കാനുള്ള െകാറിയക്കാരുടെ ആഗ്രഹമാണ് ഉച്ചകോടി ഉപേക്ഷിച്ചതിലൂടെ തകർന്നതെന്ന് ദക്ഷിണ കൊറിയൻ ജനത പ്രതികരിച്ചു. ഇരു കൊറിയകളും ഒന്നാകുന്നത് ട്രംപിന് രസിക്കുന്നില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.