ഡോണള്‍ഡ് ട്രംപിന് കത്തെഴുതി സിറിയന്‍ അഭയാര്‍ഥി
text_fieldsഡമസ്കസ്: നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ഒറ്റ വാക്കുമതി തങ്ങളുടെ ജീവിതം മാറ്റിയെഴുതാന്‍ എന്ന പ്രതീക്ഷയുമായി സിറിയയില്‍ നിന്നുള്ള അബ്ദുല്‍ അസീസ് ദുഖാന്‍ കത്തെഴുതി. 18 വയസ്സുള്ള താന്‍ പിറന്ന മണ്ണുവിട്ട് പലായനം ചെയ്ത 40 ലക്ഷം പേരില്‍ ഒരാളാണെന്നും അസീസ് പറയുന്നു. ട്രംപിന്‍െറ വിജയത്തില്‍ അനുമോദിച്ചാണ് പ്രിയപ്പെട്ട ഡോണള്‍ഡ് എന്ന് സംബോധന ചെയ്ത കത്തു തുടരുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്‍െറ പിന്തുണ പ്രതീക്ഷിച്ചാണ് കൈകളില്‍ ചുവന്ന പനിനീര്‍പ്പൂക്കളുമായി രാജ്യത്ത് മാറ്റത്തിന്‍െറ വിപ്ളവം തുടങ്ങിയത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ചുവന്ന റോസാപ്പൂക്കള്‍ തോക്കുകള്‍ക്ക് വഴിമാറി. അപ്പോഴും സഹായം ലഭിക്കുമെന്നു പ്രതീക്ഷ കൈവിട്ടില്ല. എന്നാല്‍, അത് അസ്ഥാനത്തായി. താങ്കളുടെ മുന്‍ഗാമി ഞങ്ങളുടെ വിധി മാറ്റിയെഴുതാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എനിക്കറിയില്ല. താങ്കള്‍ക്ക് ഞങ്ങളുടെ ഭാവി തിരുത്തിക്കുറിക്കാനുള്ള കഴിവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് ഞങ്ങള്‍.
വിപ്ളവത്തിന് നാലാണ്ടു തികഞ്ഞപ്പോള്‍ കുടുംബത്തിനൊപ്പം ഞാനും സിറിയയില്‍നിന്ന് പലായനം ചെയ്തു. പിറന്നമണ്ണ് വിട്ടുപോവാന്‍ ആരും ആഗ്രഹിച്ചിട്ടല്ല. യുദ്ധടാങ്കുകളെ നേരിടാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ആകാശത്തുനിന്ന് മരണത്തിന്‍െറ ദൂതുമായി ബോംബുകള്‍ പതിക്കുന്നത് തടയാന്‍ മറ്റെന്താണ് ഞങ്ങളുടെ മുന്നിലുള്ള വഴി? മറ്റുള്ള എല്ലാവരെയും പോലെ ഞങ്ങളും തുര്‍ക്കിയിലേക്കും അവിടെനിന്ന് ഗ്രീസിലേക്കും കടന്നു.ബോംബുകള്‍ തകര്‍ത്തെറിഞ്ഞ കളിച്ചുവളര്‍ന്ന സ്വന്തം നഗരത്തെയും വീടിനെയും തെരുവിനെയും പിന്തിരിഞ്ഞുനോക്കിക്കൊണ്ടായിരുന്നു ആ യാത്രയത്രയും. ഞങ്ങള്‍ തളര്‍ന്നുപോയിരിക്കുന്നു. അന്താരാഷ്ട്ര സമൂഹങ്ങളുടെ തുണയാണ് ഇനിയാവശ്യം. ആ കൈത്താങ്ങ് ലഭിക്കുമെന്ന പ്രത്യാശയില്‍ ദിനങ്ങള്‍ തള്ളിനീക്കുന്നു. ഞാനൊരു അഭയാര്‍ഥിയാണിന്ന്. അഭയാര്‍ഥി ക്യാമ്പുകളില്‍ ഒറ്റപ്പെട്ട് ജീവിതത്തെ കുറിച്ച് സ്വപ്നങ്ങളില്ലാതെ കഴിയുക എന്നത് വലിയൊരു ദുരന്തം തന്നെ. അകത്തുകടക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു ചുറ്റും മറ്റുള്ളവര്‍ മതിലുകള്‍ പണിയുന്നു. ഈ മതിലുകള്‍ക്കു ചുറ്റും വീണ്ടും വീണ്ടും പുതിയവ പണിതു കൊണ്ടേയിരിക്കുന്നു.
പ്രിയപ്പെട്ട നിയുക്ത പ്രസിഡന്‍റ്, അതിര്‍ത്തികളിലെ വന്‍മതിലുകള്‍ സ്വപ്നങ്ങളെ കൊല്ലുന്നു. അതിനാല്‍ പുതിയൊരു ജീവിതമുണ്ടാകുമെന്ന പ്രത്യാശയില്‍ ജീവിക്കുന്ന ഞങ്ങള്‍ക്കു മുന്നില്‍ കൂറ്റന്‍ മതിലുകള്‍ പണിയുന്നത് നിര്‍ത്തിവെക്കുക. ഒരു പക്ഷേ, ഇന്നെന്‍െറ അഭയാര്‍ഥി ജീവിതത്തിന്‍െറ അവസാനദിവസമായിരിക്കാം. നാളെ ലോകത്തിന്‍െറ ഏതെങ്കിലുമൊരു കോണില്‍ സുരക്ഷിതമായി ജീവിച്ചേക്കാം. പിന്നീട് എന്‍െറ പ്രിയപ്പെട്ട നാട്ടില്‍ മടങ്ങിയത്തെി ജീവിതം തുടര്‍ന്നേക്കാം. ആ ദിവസത്തിനായിമാത്രം ഇപ്പോഴും ഞാന്‍ സ്വപ്നങ്ങള്‍ സൂക്ഷിക്കുന്നു. ആരെങ്കിലും ഞങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.