യു.എസ് സേന പിൻമാറണമെന്ന ആവശ്യം; ഇറാഖിനെ ഉപരോധിക്കുമെന്ന് ട്രംപിൻെറ ഭീഷണി
text_fieldsവാഷിങ്ടൺ: രാജ്യത്ത് നിന്ന് യു.എസ് സേന പിൻമാറണമെന്ന് ഇറാഖ് പാർലമെൻറ് പ്രമേയം പാസാക്കിയ സാഹചര്യത്തിൽ, ഇറാഖിനെതിരെ ഉപേരാധം ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.
‘ഇറാഖിൻെറ ആവ ശ്യം സൗഹാർദപരമാണെന്ന് കരുതുന്നില്ല. അവർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധമുള്ള ഉപരോധം ഏർപ്പെടുത്തും’- ഫ്ലേ ാറിഡയിൽ നിന്ന് അവധിയാഘോഷം കഴിഞ്ഞ് മടങ്ങവേ ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. യു.എസ് വ്യോമാക്രമണത്തില്‍ ഇറാൻ സൈനിക ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ–യു.എസ് പോർവിളി മധ്യപൂർവേഷ്യയിൽ യുദ്ധസമാന സാഹചര്യം സൃഷ്ടിച്ച സാഹചര്യത്തിലാണ് രാജ്യത്തു വിന്യസിച്ചിരിക്കുന്ന യു.എസ് സൈന്യത്തെ പുറത്താക്കാൻ ഇറാഖ് പാർലമെൻറ് പ്രമേയം പാസാക്കിയത്. അമേരിക്കൻ സേനയുടെയുടെയും മറ്റ് വിദേശ സേനകളുടെയും സേവനം ആവശ്യമില്ലെന്ന പ്രമേയം ഞായറാഴ്ച ചേർന്ന പ്രത്യേക പാർലമെൻറ് സമ്മേളനം ഭൂരിപക്ഷ വോട്ടോടെയാണ് പാസാക്കിയത്. ഇറാൻ അനുകൂല എം.പിമാരുടെ നേതൃത്വത്തിലായിരുന്നു ഇറാഖിൻെറ സുപ്രധാന നീക്കം.
2014ൽ ഐ.എസ് ഭീകരർക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടിയതോടെയാണ് ഇറാഖ് സൈന്യത്തെ പരിശീലിപ്പിക്കുന്നതിനും സഹായിക്കുന്നതിനും 5,200ലധികം സൈനികരെ യു.എസ് ഇറാഖിൽ വിന്യസിച്ചത്. ഈ സേനയെ പിൻവലിക്കണമെന്നാണ് ഇറാഖ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഇറാഖിൽ വ്യോമതാവളം അടക്കമുള്ള ൈസനിക കേന്ദ്രം സ്ഥാപിക്കുന്നതിന് കോടിക്കണക്കിന് ഡോളർ ചെലവഴിച്ചിട്ടുണ്ട്. ഞാൻ അധികാരമേൽക്കുന്നതിന് മുമ്പായിരുന്നു അത്. ഈ തുക ഇറാഖ് തിരികെ നൽകാതെ സേനയെ പിൻവലിക്കാനാകില്ല’ -ട്രംപ് വ്യക്തമാക്കി.
ഇറാനുമായി അടുത്ത ബന്ധമുള്ള സായുധ ഷിയാ സംഘടന ഹാഷിദ് അൽ ഷാബി ഇറാഖിലെ യു.എസ് സേനയുടെ സാന്നിധ്യത്തെ നിരന്തരമായി എതിർക്കുന്നുണ്ട്. ഖാസിം സുലൈമാനി കൊല്ലപ്പെട്ട യു.എസ് മിന്നലാക്രമണത്തിൽ ഹാഷിദ് അൽ ഷാബിയുടെ ഉപമേധാവി അബു മഹ്ദി അൽ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.