ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്നത് കൈയേറ്റം–തുർക്കി
text_fieldsഅങ്കാറ: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്നത് നിയമവിരുദ്ധ കൈയേറ്റമെന്ന് തുർക്കി. കു ർദുകൾക്കെതിരായ തുർക്കിയുടെ സൈനിക നീക്കങ്ങളെ വിമർശിച്ച ഇസ്രായേൽ പ്രധാനമന്ത്ര ി ബിന്യമിൻ നെതന്യാഹുവിനുള്ള മറുപടിയായാണ് തുർക്കിയുടെ പ്രസ്താവന. ഇസ്രായേൽ ജൂതരുടെ മാത്രം രാഷ്ട്രമാണെന്ന് സ്ഥാപിക്കുന്ന വിവാദ ബില്ലിന് അംഗീകാരം നൽകിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർന്നത്.
വടക്കൻ സൈപ്രസിൽ അധിനിവേശം നടത്തിയ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ സൈന്യം കുർദിഷ് ഗ്രാമങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുകയാണ്. അങ്ങനെയുള്ള തുർക്കി ഇസ്രായേലിനെ ഉപദേശിക്കാൻ വരേണ്ടെന്നും നെതന്യാഹു പറഞ്ഞു.
ഫലസ്തീനിലെ അധിനിവേശവും ജനങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നതും ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് ഉർദുഗാെൻറ വക്താവ് ഇബ്രാഹീം കാലിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. ഗസ്സ മുനമ്പിലെ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ മേയിൽ ഇസ്രായേൽ അംബാസഡറോട് രാജ്യം വിടാൻ തുർക്കി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.