സിറിയയിലെ കുർദ് മിലീഷ്യക്കെതിരെ തുർക്കി ആക്രമണം
text_fieldsഅങ്കാറ: വടക്കൻ സിറിയയിലെ ആഫ്രീൻ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുർദ് മിലീഷ്യ പീപ്പിൾസ് പ്രൊട്ടക്ഷൻ യൂനിറ്റിനെതിരെ (വൈ.പി.ജി) തുർക്കി സൈന്യം ആക്രമണം തുടങ്ങി. ആഫ്രീനിലും പരിസരപ്രദേശങ്ങളിലും തമ്പടിച്ചിരിക്കുന്ന കുർദ് മിലീഷ്യയെ തുരത്താൻ തുർക്കി കരയാക്രമണത്തിന് തയാറെടുക്കുകയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനുപിറകെ ആക്രമണം തുടങ്ങിയതായി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ സ്ഥിരീകരിച്ചു.
തുർക്കിയിൽ അസ്വാരസ്യമുണ്ടാക്കാൻ ലക്ഷ്യമിടുന്ന കുർദ് മിലീഷ്യയെ തുരത്താൻ കരയാക്രമണം നടത്തുമെന്ന് ഉർദുഗാൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. തുർക്കിയുടെ തെക്കു കിഴക്കൻ ഭാഗത്ത് മൂന്നു പതിറ്റാണ്ടിലധികമായി വിഘടിത പ്രവർത്തനങ്ങൾ നടത്തുന്ന കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയുടെ ഒത്താശയോടെ പ്രവർത്തിക്കുന്ന സംഘമാണ് വടക്കൻ സിറിയയിലെ കുർദ് പീപ്പിൾസ് പ്രൊട്ടക്ഷൻ യൂനിറ്റ്.
കുർദ് മിലീഷ്യയെ തകർക്കാനായി സൈന്യത്തിനു പുറമെ ഫ്രീ സിറിയ ആർമി (എസ്.എഫ്.എ) എന്ന സിറിയയിലെ സർക്കാർവിരുദ്ധ പോരാട്ടം നടത്തുന്ന സംഘത്തെയും ഉപയോഗപ്പെടുത്തുന്നുണ്ട് തുർക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.