ഇദ്ലിബിൽ സിറിയ-തുർക്കി സംഘർഷം
text_fieldsഅങ്കാറ: സിറിയയിലെ ഇദ്ലിബ് മേഖലയിൽ സിറിയൻ സൈന്യം നടത്തിയ ആക്രമണത്തിൽ തുർക്കി യുടെ അഞ്ചു സൈനികരും സിവിലിയനും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ സിറിയൻ സൈനിക കേന്ദ്ര ങ്ങൾക്കു നേരെ തുർക്കി ആക്രമണം നടത്തി. യുദ്ധവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ചാണ ് ആക്രമണം നടത്തിയതെന്ന് യുെക്രയ്നിലേക്ക് തിരിക്കും മുമ്പ് തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാൻ പറഞ്ഞു. 35ഓളം സിറിയൻ സൈനികർ കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക നീക്കത്തെക്കുറിച്ച ്മുൻകൂട്ടി വിവരം നൽകിയിട്ടും ആക്രമണമുണ്ടായതായാണ് തുർക്കി പറയുന്നത്. എന്നാൽ, ഇതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതുമൂലമാണ് ആക്രമണമുണ്ടായതെന്നാണ് സിറിയൻ സർക്കാറിനെ പിന്തുണക്കുന്ന റഷ്യയുടെ നിലപാട്. പുതിയ സംഭവം സിറിയ-തുർക്കി സംഘർഷം വർധിക്കാൻ കാരണമായേക്കും. ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ നേർക്കുനേരുള്ള ഏറ്റുമുട്ടൽ കുറവാണ്.
2018ലെ റഷ്യ-ഇറാൻ-തുർക്കി കരാർ പ്രകാരം ഇദ്ലിബിന് ചുറ്റും തുർക്കി 12 സൈനിക പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ സംഘർഷം കുറക്കുകയെന്നതാണ് ലക്ഷ്യം. ഇദ്ലിബ് പ്രവിശ്യയുടെ ആകാശത്തിെൻറ നിയന്ത്രണം റഷ്യക്കാണ്. തിങ്കളാഴ്ച ഒരു തുർക്കി വിമാനവും ഇവിടേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് റഷ്യ പറയുന്നത്. സിറിയൻ സംഘർഷത്തെ തുടർന്ന് 35 ലക്ഷം അഭയാർഥികളാണ് തുർക്കിയിൽ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.