തുർക്കിയിൽ ഉർദുഗാനെതിരെ പ്രതിപക്ഷ െഎക്യം
text_fieldsഅങ്കാറ: തുർക്കിയിൽ ജൂൺ 24ന് നടക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ പടിയിറക്കാൻ ലക്ഷ്യമിട്ട് പ്രതിപക്ഷം ഒന്നിക്കുന്നു. മുഖ്യ പ്രതിപക്ഷ കക്ഷികളിലൊന്നായ റിപ്പബ്ലിക്കൻ പീപ്ൾസ് പാർട്ടി (സി.എച്ച്.പി) കാർമികത്വം വഹിക്കുന്ന കൂട്ടായ്മയിൽ ഇയി പാർട്ടി, ഇസ്ലാമിസ്റ്റ് സാദത്ത് പാർട്ടി, ഡെമോക്രാറ്റ് പാർട്ടി എന്നിവയാണ് കക്ഷിചേരുക.
അതോടെ, 10 ശതമാനം വോട്ടുനേടാത്ത പാർട്ടികൾക്ക് പാർലമെൻറ് പ്രവേശനം വിലക്കുന്ന നിയമവും മറികടക്കാൻ ഇവക്കാകും. മേയ് ആറിനകം തെരഞ്ഞെടുപ്പ് സഖ്യങ്ങൾ ബന്ധപ്പെട്ട ഇലക്ടറൽ ബോർഡിനെ അറിയിക്കണമെന്നാണ് നിയമം. അതിനുമുമ്പ് വ്യാഴാഴ്ച സഖ്യ കരാറിൽ ഇൗ നാലു കക്ഷികളും ഒപ്പുവെക്കുമെന്ന് പാർട്ടി നേതാക്കൾ വിളിച്ചുചേർത്ത മാധ്യമസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
കൂടുതൽ അധികാരങ്ങളോടെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഉർദുഗാെൻറ അക് പാർട്ടി അടുത്തിടെ നാഷനൽ മൂവ്മെൻറ് പാർട്ടി (എം.എച്ച്.പി)യുമായി സഖ്യത്തിലേർപ്പെട്ടിരുന്നു. 2002ൽ അക് പാർട്ടി അധികാരം പിടിച്ചശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഇതുവരെയും ജയം ആവർത്തിച്ച ഉർദുഗാൻ ഇത്തവണയും അനായാസം തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന.
കഴിഞ്ഞ വർഷം നടന്ന ഹിതപരിേശാധനയിൽ പ്രസിഡൻറിന് തുർക്കിയിൽ കൂടുതൽ അധികാരങ്ങൾക്ക് ജനം അംഗീകാരം നൽകിയിരുന്നു. ഇതിെൻറ ഭാഗമായാണ് ഒന്നരവർഷം കഴിഞ്ഞ് നടക്കേണ്ട തെരഞ്ഞെടുപ്പ് നേരേത്ത നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.