ബലൂചിസ്താനിൽ ഖനികൾ തകർന്ന് 23 മരണം
text_fieldsഇസ്ലാമാബാദ്: ബലൂചിസ്താൻ പ്രവിശ്യയിലെ അടുത്തടുത്ത രണ്ട് ഖനികൾ തകർന്ന് 23 പേർ മരിച്ചു. വാതക പൊട്ടിത്തെറിയാണ് അപകടകാരണം. പ്രവിശ്യ തലസ്ഥാനമായ ക്വറ്റയിൽനിന്ന് 45 കിലോമീറ്റർ അകലെയുള്ള മർവയിലെ ഖനിയിലാണ് ആദ്യം അപകടമുണ്ടായത്.
മീഥേൻ വാതകത്തിെൻറ ആധിക്യത്തെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ മേൽക്കൂര തകർന്നുവീണാണ് 16 തൊഴിലാളികൾ മരിച്ചതെന്ന് ഡെപ്യൂട്ടി കമീഷണർ ഫാറൂഖ് അതീഖ് അറിയിച്ചു. സംഭവം നടക്കുേമ്പാൾ 30 തൊഴിലാളികൾ ഖനിക്കകത്തുണ്ടായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ പുറത്തെടുത്ത ശേഷം ആശുപത്രിയിലെത്തിച്ചു. മരിച്ചവരിൽ അധികപേരും ഖൈബർ പഖ്തൂൻഖ്വാ പ്രവിശ്യയിലെ ഷാങ്ക്ല ജില്ലക്കാരാണ്.
മണിക്കൂറുകൾക്കു ശേഷം കൂരാഞ്ച് പ്രദേശത്തെ ഖനി തകർന്ന് ഏഴു തൊഴിലാളികൾ മരിച്ചതായി ജിയോ ടി.വി റിപ്പോർട്ട് ചെയ്തു. രണ്ട് തൊഴിലാളികളെ അബോധാവസ്ഥയിലാണ് രക്ഷപ്പെടുത്തിയത്. രണ്ട് തൊഴിലാളികളുടെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രിതന്നെ കണ്ടെത്തി. രക്ഷാപ്രവർത്തനം രാവിലെ പുനരാരംഭിച്ചതിന് ശേഷമാണ് ബാക്കി അഞ്ചുപേരുടെ കൂടി മൃതശരീരങ്ങൾ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.