അഫ്ഗാനിൽ സന്നദ്ധസംഘടന ഒാഫിസിനുനേരെ ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: കിഴക്കൻ അഫ്ഗാനിലെ ജലാലാബാദിൽ സന്നദ്ധസംഘടന ഒാഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ‘സേവ് ദ ചിൽഡ്രൻ’ എന്ന സംഘടനയുടെ ഒാഫിസിനു നേരെയാണ് കാർബോംബ്, തോക്കുകൾ എന്നിവയുപയോഗിച്ച് ആക്രമണം നടത്തിയത്.
കാർബോംബ് സ്ഫോടനത്തിലാണ് ഒരു പൊലീസുകാരനും സിവിലിയനും കൊല്ലപ്പെട്ടത്. സംഭവത്തിൽ 12 േപർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ രണ്ടുപേരെ പിന്നീട് പൊലീസ് വധിച്ചു. ബുധനാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. സംഭവത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തിട്ടുണ്ട്. ബ്രിട്ടീഷ്-സ്വീഡിഷ് സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്ന് െഎ.എസിെൻറ ‘അമാഖ്’ വാർത്ത ഏജൻസി വെളിപ്പെടുത്തി.
സന്നദ്ധസംഘടനകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അപലപനീയമാണെന്ന് ഇൻറർനാഷനൽ റെഡ്ക്രോസ് മേധാവി പ്രതികരിച്ചു. അഫ്ഗാനിൽ ഇത്തരം സംഘങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചത് പ്രവർത്തിക്കാനുള്ള സാഹചര്യം കുറച്ചതായി അവർ കൂട്ടിച്ചേർത്തു. ദിവസങ്ങൾക്ക് മുമ്പ് കാബൂളിൽ ഹോട്ടൽ ആക്രമണത്തിൽ 18 പേരെ വധിച്ചിരുന്നു. ഇൗ ആക്രമണവും വിദേശികളെ ലക്ഷ്യംവെച്ചാണുണ്ടായത്. ഇതിെൻറ ഉത്തരവാദിത്തം പിന്നീട് താലിബാൻ ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.