ലാഹോർ കോടതിയിൽ രണ്ട് അഭിഭാഷകർ വെടിയേറ്റു മരിച്ചു
text_fieldsലാഹോർ: സ്വത്തുതർക്കത്തെ തുടർന്ന് ലാഹോറിൽ കോടതിവളപ്പിൽ രണ്ട് അഭിഭാഷകരെ ബന്ധു വെടിവെച്ചുകൊന്നു. ബന്ധുക്കളായ കാഷിഫും നാദിമും അവൈസും ലാഹോറിലെ സെഷൻസ് കോടതിയിൽ സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു.
അഭിഭാഷകരായ മൂവരും വാദം കേൾക്കലിനുശേഷം പരസ്പരം ചീത്തവിളി ആരംഭിക്കുകയായിരുന്നു. തർക്കം രൂക്ഷമായതോടെ കാഷിഫ് മറ്റു രണ്ടു പേരുടെയും നേർക്ക് വെടിയുതിർക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച രണ്ടുപേരും മരിച്ചതായി സ്ഥിരീകരിച്ചു. കാഷിഫിനെ പൊലീസ് പിടികൂടി. ഭൂമിതർക്കത്തെ തുടർന്ന് മൂവരും നിയമനടപടിയാരംഭിച്ചിട്ട് ഒരു വർഷത്തിലേറെയായി. പ്രതിക്ക് എങ്ങനെ കോടതിയിൽ ആയുധം കൊണ്ടുവരാനായി എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒരു മാസത്തിനിടെ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.