ട്രംപിനെതിരെ പ്രതിഷേധം: രണ്ടു ഫലസ്തീനികളെ ഇസ്രയേലി സൈന്യം വെടിവെച്ചുകൊന്നു
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ആറുമാസം പ്രായമുള്ള കുഞ്ഞടക്കം 25 പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഹമാസ് പോരാളികളായ അൽ അതാൽ (28), മുഹമ്മന് സഫാദി (30) എന്നിവരാണ് െകാല്ലപ്പെട്ടത്.
ഗസ്സ മുനമ്പിലെ നുസീറത് നാവികകേന്ദ്രത്തിനു നേരെയായിരുന്നു വ്യോമാക്രമണം. ഗസ്സയിൽ നിന്നുള്ള റോക്കറ്റാക്രമണത്തിന് തിരിച്ചടിയായാണ് വ്യോമാക്രമണമെന്നാണ് ഇസ്രായേലിെൻറ വാദം. ഹമാസ് മൂന്നുതവണ റോക്കറ്റുകൾ തൊടുത്തതായാണ് ഇസ്രായേലിെൻറ ആരോപണം. ഹമാസിെൻറ ആയുധകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച ഡോണൾഡ് ട്രംപിെൻറ തീരുമാനത്തിനെതിരെ വെസ്റ്റ്ബാങ്കിലും ഗസ്സയിലും പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണിത്.
From Somalia to Indonesia, people around the world protest in solidarity with Palestinians. pic.twitter.com/eqkKBP4lG6
— Al Jazeera English (@AJEnglish) December 8, 2017
വെസ്റ്റ്ബാങ്കിലും ഗസ്സയിലും നടന്ന പ്രകടനത്തിനിടെ രണ്ടു പേർ െകാല്ലപ്പെട്ടിരുന്നു. 300 ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിനിടെ, യു.എസിെൻറ നീക്കത്തിൽ ഉത്തരകൊറിയയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
യു.എസ് നീക്കത്തിനെതിരെ വെള്ളിയാഴ്ച രോഷത്തിെൻറ ദിനമായി ആചരിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചിരുന്നു. സംഘർഷം കണക്കിലെടുത്ത് സൈന്യത്തിന് പുറമെ നൂറുകണക്കിന് പൊലീസുകാരെയും ഇസ്രായേൽ അധികം വിന്യസിച്ചിരുന്നു.മസ്ജിദുൽ അഖ്സക്കു സമീപവും പ്രകടനം നടന്നു. തുർക്കി, ജോർഡൻ, ഇൗജിപ്ത്, ലബനാൻ, സോമാലിയ, പാകിസ്താൻ, ഇന്തോനേഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.