Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താനിൽ ബോംബ്​...

പാകിസ്​താനിൽ ബോംബ്​ സ്​ഫോടനത്തിൽ രണ്ട്​ അധ്യാപകർ കൊല്ലപ്പെട്ടു

text_fields
bookmark_border
blast
cancel

പെഷവാർ : പാകിസ്ഥാനിൽ ബോംബ്​ സ്​ഫോടനത്തിൽ രണ്ട്​ അധ്യാപകർ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയോട് ചേർന്ന വടക്ക് കിഴക്കൻ പ്രവിശ്യയിൽ റോഡിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ്​ രണ്ട് സ്കൂൾ അധ്യാപകർ കൊല്ലപ്പെട്ടത്​. സ്​ഫോടനം നടക്കു​േമ്പാൾ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും. ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിലെ ദമാദോല മേഖലയിലാണ് സംഭവം. 

സ്വകാര്യ സ്കൂൾ അധ്യാപകനായ അബ്ദുൾ റഹ്മാൻ, സർക്കാർ സ്കൂൾ അധ്യാപകനായ ഇസ്മയിൽ എന്നിവരാണ് മരിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത്​ വെച്ചുതന്നെയാണ്​ മരിച്ചത്​. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തി​​െൻറ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb blast
News Summary - Two school teachers killed in bomb blast in Pakistan-world news
Next Story