Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിൽ തുർക്കി...

സിറിയയിൽ തുർക്കി ഹെലികോപ്​റ്റർ തകർന്ന്​ രണ്ട് പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
സിറിയയിൽ തുർക്കി ഹെലികോപ്​റ്റർ തകർന്ന്​ രണ്ട് പേർ കൊല്ലപ്പെട്ടു
cancel

ഡമാസ്കസ്​: സിറിയയിലെ കുർദ്​ പോരാളികൾക്കെതിരായ പോരാട്ടത്തിനിടെ തുർക്കി ഹെലികോപ്​റ്റർ തകർന്നു. സംഭവത്തിൽ രണ്ട്​ പേർ കൊല്ലപ്പെട്ടു. തുർക്കി പ്രധാനമന്ത്രിയാണ്​ ഹെലികോപ്​റ്റർ തകർന്ന വിവരം അറിയിച്ചത്​.

നേരത്തെ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയിബ്​ ഉറുദുഗാനും ഹാറ്റെ പ്രവിശ്യക്ക്​ സമീപം ഹെലികോപ്​റ്റർ തകർന്ന വിവരം സ്ഥിരീകരിച്ചു. ഞങ്ങൾ യുദ്ധത്തിലാണ്​ ഇത്തരം സംഭവങ്ങൾ ഉണ്ടാവും. ഞങ്ങൾക്ക്​ ഒരു ഹെലികോപ്​റ്റർ നഷ്​ടപ്പെട്ടിരിക്കാം പക്ഷേ അതിന്​ അവർ വലിയ വില കൊടുക്കേണ്ടി വരും ഉറുദുഗാൻ പറഞ്ഞു.

സിറിയയിലെ അഫ്രിൻ പ്രവിശ്യക്ക്​ സമീപം ഹെലികോപ്​റ്റർ വെടിവെച്ചിട്ട വിവരം കുർദ്ദുകളും സ്ഥിരീകരിച്ചു. സിറിയൻ യുദ്ധത്തിൽ തുർക്കി കൂടി ചേർന്നതോടെ പുതിയ പോരാട്ടത്തിനാണ്​ രാജ്യത്ത്​ തുടക്കമായിരിക്കുന്നത്​.
​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriahelicopterworld newsmalayalam newsTurkish
News Summary - Two Turkish troops killed as helicopter downed-World news
Next Story