Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിം ജോങ്​ നാം വധം:...

കിം ജോങ്​ നാം വധം: പ്രതികളുടെ വിചാണ തുടങ്ങി

text_fields
bookmark_border
NorthKorea
cancel

ക്വാലാലംപൂർ:  ഉത്തരകൊറിയൻ എകാധിപതി കിം ജോങ്​ ഉന്നി​​​െൻറ അർധ സഹോദരൻ കിം ജോങ്​ നാമി​​​െൻറ കൊലപാതകികളെന്ന്​ സംശയിക്കുന്ന രണ്ട്​ വനിതകളുടെ വിചാരണ തുടങ്ങി. മല്യേഷയിലെ ഹൈകോടതിയിലാണ്​ വിചാരണ ആരംഭിച്ചത്​.  കൊലപാതകത്തിൽ പങ്കു​ണ്ടോയെന്ന ചോദ്യത്തിന്​ നിഷേധാർഥത്തിൽ തലകുലുക്കുക മാത്രമാണ്​ വനിതകൾ ചെയ്​തത്​. എട്ട്​ മാസങ്ങൾക്ക്​ മുമ്പ്​​ മല്യേഷയിലെ വിമാനത്താവളത്തിലാണ്​ നാം കൊല്ലപ്പെട്ടത്​. 

ഇ​ൻഡോനേഷ്യക്കാരിയായ സതി ​െഎസാഹ്​ വിയ്​റ്റനാം സ്വദേശിയായ ഡോവൻ തായ്​ ഹുയോങ്​ എന്നിവരാണ്​ കേസിൽ വിചാരണ നേരിടുന്നത്​. മാരക വിഷാംശമായ വി.എക്​സ്​ നെർവ്​ എജൻറ്​ ഉപയോഗിച്ചാണ്​ കൊല നടത്തിയത്​. നാം വിമാനത്താവളത്തിലെത്തി 20 മിനിട്ടിനുള്ളിലായിരുന്നു കൊലപാതകം. കൊലപാതകത്തി​​​െൻറ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നു.

കേസുമായി ബന്ധപ്പെട്ട്​ ഇൗ രണ്ട്​ വനിതകൾ മാത്രമാണ്​ പൊലീസ്​ കസ്​റ്റഡിയിലുള്ളത്​. ഉത്തരകൊറിയൻ എകാധാപതി കിം ജോങ്​ ഉന്നാണ്​ നാമി​​​െൻറ കൊലപാതകം ആസൂത്രണം ചെയ്​ത്​ നടപ്പിലാക്കിയതെന്നാണ്​ ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ എജൻസിയുടെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newskim jong nammalayalam newsTwo women face trialMalaysia highcourt
News Summary - Two women face trial in Kim Jong Nam's assassination-World news
Next Story