ഭീതി വിതച്ച് മാംഗ്ഖൂട്ട് ചുഴലിക്കാറ്റ് ഫിലിപ്പീൻസിനരികെ
text_fieldsമനില: ഫിലിപ്പീൻസിൽ നാശംവിതക്കാൻ മാരക പ്രഹരശേഷിയുള്ള മാംഗ്ഖൂട്ട് ചുഴലിക്കാറ ്റ്. യു.എസിൽ ഭീതിവിതച്ച ഫ്ലോറൻസ് ചുഴലിക്കാറ്റിെനക്കാൾ ശക്തിയേറിയതാണിത്. ചുഴലിക്കാറ്റുകളുടെ പട്ടികയിൽ ഏറ്റവും മുകളിലുള്ള ഇൗ കാറ്റ് അപൂർവ ചുഴലിയാണെന്ന് ബ്യൂറോ ഒാഫ് മെട്രോളജി ട്രോപിക്കൽ കാലാവസ്ഥ വിദഗ്ധർ പറയുന്നു. പ്രഹരശേഷി കണക്കിലെടുത്ത് കാറ്റഗറി അഞ്ചിലാണ് കാറ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭീഷണിയെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.
കാറ്റ് ഏറ്റവും കൂടുതൽ നാശം വിതക്കാൻ സാധ്യതയുള്ള ഭാഗത്തുനിന്നാണ് ആദ്യം ഒഴിപ്പിക്കൽ നടന്നത്. സ്കൂളുകൾ അടക്കുകയും കര, വ്യോമഗതാഗത സർവിസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നേരിടാൻ സർവവിധ സന്നാഹങ്ങളും ഒരുക്കി.
കാറ്റ് കൂടുതൽനാശം വിതക്കുന്ന വടക്കു കിഴക്കൻ മേഖലകളിൽ 43 ലക്ഷം പേരാണ് താമസിക്കുന്നത്. ശനിയാഴ്ച രാവിലെയോടെ മാംഗ്ഖൂട്ട് വടക്കുകിഴക്കൻ മേഖലയിലെ കാഗയാൻ പ്രവിശ്യയിലെത്തുമെന്നാണ് ഹവായിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പു കേന്ദ്രം അറിയിച്ചത്. ഇൗ മേഖലയിലെ 48,000ത്തോളം വീടുകൾ അതീവ അപകടസാഹചര്യത്തിലാണ്. ഇവിടെയിപ്പോൾ കൊയ്ത്തുകാലമാണ്. അരി, ഗോതമ്പ് എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ആയുസ്സിെൻറ സമ്പാദ്യമായ വിളകൾ എങ്ങനെ സംരക്ഷിക്കുമെന്നറിയാതെ വലയുകയാണ് കർഷകർ.
മണിക്കൂറിൽ 205 കി.മി ആണ് കാറ്റിെൻറ വേഗത. ശക്തി കൂടിയാൽ അത് 255കി.മി വരെയാകും. ചുഴലിക്കാറ്റിനു പിന്നാലെ ശക്തമായ മഴയുമുണ്ടാകും. അത് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായേക്കാം.
ദുരന്തസാധ്യത കണക്കിലെടുത്ത് ഫിലിപ്പീൻസ് പ്രസിഡൻറ് റൊഡ്രിഗോ ദുതർതേയുടെ നേതൃത്വത്തിൽ അടിയന്തരയോഗം േചർന്നിട്ടുണ്ട്. ചൈനയിലും കാറ്റിെൻറ ഭീഷണിയുണ്ട്. ചുഴലിക്കാറ്റ് കടന്നുപോകാൻ സാധ്യതയുള്ള കിഴക്കൻ, തെക്കു കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഫിലിപ്പീൻസ്, ചൈന, ഹോേങ്കാങ്, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലൂടെയാണ് കാറ്റ് കടന്നുപോകുന്നത്.
മാംഗോസ്റ്റിൻ പഴത്തിന് തായ് ഭാഷയിൽ പറയുന്ന പേരാണ് മാംഗ്ഘൂട്ട്. ഫിലിപ്പീൻസിൽ നാശം വിതക്കാനെത്തുന്ന 15ാമത്തെ ചുഴലിക്കാറ്റാണിത്. 2013ൽ വീശിയടിച്ച ഹയാൻ ചുഴലിക്കാറ്റാണ് രാജ്യത്ത് ഏറ്റവും കൂടുതൽ നാശം വിതച്ചത്. അന്ന് 7300 ആളുകളാണ് മരിച്ചത്. 50 ലക്ഷം ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. മണിക്കൂറിൽ 230 മുതൽ 325കി.മി േവഗത്തിലാണ് ഹയാൻ ആഞ്ഞടിച്ചത്.
യു.എസിൽ പ്രളയ ഭീഷണി
ന്യൂയോർക്: ഫ്ലോറൻസ് ചുഴലിക്കാറ്റിെൻറ ഭാഗമായി യു.എസിെല നോർത്ത് കരോലൈനയിൽ ശക്തമായ കാറ്റും മഴയും. ഒരുേകാടിയോളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. നദികൾ കരകവിഞ്ഞൊഴുകുകയാണ്. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 3,80,000 ആളുകളാണ് വൈദ്യുതിയില്ലാതെ കഴിയുന്നത്. അത് പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോർട്ട്. ആഞ്ഞടിക്കുമെന്നു കരുതിയിരുന്ന കാറ്റിെൻറ ശക്തി കുറഞ്ഞ് കാറ്റഗറി രണ്ടിലെത്തിയിരുന്നു.
കാറ്റിന് വേഗത കുറഞ്ഞെങ്കിലും മുന്നറിയിപ്പുകള് കൃത്യമായി പാലിക്കണമെന്നും ആരും വീടുകളിലേക്ക് തിരിച്ചുപോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. 15 ലക്ഷത്തോളം പേെരയാണ് ഒഴിപ്പിച്ചത്. നോർത്ത് കരോലൈനയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.