ജപ്പാനിൽ ട്രാമി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; 45 പേർക്ക് പരിക്ക്
text_fieldsടോക്യോ: ജപ്പാനിലെ തെക്കന്‍ ദ്വീപുകളില്‍ നാശം വിതച്ച ട്രാമി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ജനവാസമേഖലകളിലേക്ക് നീങ്ങി. ചുഴലിക്കാറ്റിനൊപ്പം കനത്ത മഴക്കും തിരമാലകള്‍ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതോടൊപ്പം മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യകുഷിമ ദ്വീപില്‍ അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി വിമാന-ട്രെയിൻ സർവിസുകർ റദ്ദാക്കി. ടോക്യോ ഭാഗത്ത് കനത്ത മഴക്കും ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തെക്കു പടിഞ്ഞാറൻ മേഖലയിലെ മിയസാകിയിൽ വീടുകളും കൃഷിടയിടങ്ങളും വെള്ളത്തിലായി. ഷികോകു ദ്വീപിലെ തൊകുഷിമയിൽ നിന്നുൾപ്പെടെ ആയിരക്കണക്കിനു പേരോട് ഒഴിയാൻ ആവശ്യപ്പെട്ടു. കടല്‍ത്തിരമാലകളുടെ ഉയരവും കാറ്റിെൻറ വേഗവും റെക്കോഡാകുമെന്നാണ് ജപ്പാനില്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
ജനങ്ങള്‍ക്കു കനത്ത ജാഗ്രത നിര്‍ദേശവുമുണ്ട്. രാജ്യത്തെ ഗതാഗത സംവിധാനത്തെ ‘ട്രാമി’ ബാധിച്ചു. പ്രധാന വിമാനത്താവളം അടച്ചതോടെ കുറഞ്ഞത് ആയിരം വിമാന സര്‍വിസുകളെയെങ്കിലും ബാധിച്ചു. ജപ്പാെൻറ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ബുള്ളറ്റ് ട്രെയിനുകളും സര്‍വിസ് നടത്തുന്നില്ല. ഒക്കിനാവയിലുണ്ടായ ചുഴലിക്കാറ്റില്‍ 45 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്.
ഒരാള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. 3.49 ലക്ഷം പേരോടു വീടു വിട്ട് സുരക്ഷിത സ്ഥാനത്തേക്കു നീങ്ങാനും നിര്‍ദേശിച്ചു. മൂന്നു ലക്ഷം വീടുകളില്‍ നിലവില്‍ വൈദ്യുതിയില്ലാത്ത അവസ്ഥയാണ്. ഞായറാഴ്ചയോടെ ജപ്പാെൻറ പ്രധാന തീരത്ത് ട്രാമി ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിെൻറ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഇതിെൻറ തീവ്രത അനുഭവപ്പെടും.
അതിശക്തമായാണ് കാറ്റ് വീശുന്നത്. മിക്കയിടത്തും ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മണിക്കൂറിൽ 216 കിലോമീറ്ററാണ് കാറ്റിെൻറ വേഗത. അടുത്തിടെ ജപ്പാെൻറ പടിഞ്ഞാറന്‍ ഭാഗത്തുണ്ടായ ജെബി ചുഴലിക്കാറ്റില്‍ 11 പേരാണ് മരിച്ചത്. 25 വർഷത്തിനിടെ ജപ്പാനിലെത്തുന്ന ഏറ്റവും ശക്തിയാർന്ന ചുഴലിക്കാറ്റായിരുന്നു ജെബി. ജൂലൈയിൽ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും രാജ്യത്ത് 221 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.