ഉയ്ഗൂർ: തുർക്കി വിമർശനം നിഷേധിച്ച് ചൈന
text_fieldsബെയ്ജിങ്: ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയ്ഗൂർ മുസ്ലിംകൾക്കുനേര െ ആക്രമണങ്ങൾ നടക്കുന്നതായ തുർക്കിയുടെ പരാമർശത്തിനെതിരെ ചൈന. തുർക്കിയുടെ ആ രോപണം പച്ചക്കള്ളമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹു വിൻയിങ് പറഞ്ഞു. ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിൻജ്യങ് പ്രവിശ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഉയ്ഗൂർ മുസ്ലിംകൾക്കെതിരെ ചൈനയിൽ ആക്രമണങ്ങൾ നടക്കുന്നതായി തുർക്കി വിദേശകാര്യ മന്ത്രാലയ വക്താവ് ഹാമി അക്സോയ് ആണ് ആരോപിച്ചത്.
മനുഷ്യസമൂഹത്തെ അപമാനിക്കുന്ന രീതിയിലാണ് ഉയ്ഗൂർ മുസ്ലിംകൾക്ക് നേരെയുള്ള ചൈനയുടെ കടന്നുകയറ്റമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ചൈന പണിത തടവറകൾ മനുഷ്യാവകാശങ്ങൾ കണക്കിലെടുത്ത് അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. ചൈനയിൽ നടക്കുന്നത് വംശഹത്യയാണെന്ന് മുമ്പ് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.