അനധികൃത താമസം: യു.എസിൽ രണ്ട് ഇന്ത്യക്കാർ പിടിയിൽ
text_fieldsവാഷിംങ്ടൺ: അനധികൃത താമസക്കാർ എന്ന് കണ്ടെത്തിയതിെന തുടർന്ന് രണ്ട് ഇന്ത്യക്കാരെ യു.എസ് ബോർഡർ പട്രോൾ പിടികൂടിയതായി റിേപ്പാർട്ട്. ഇവരെ പുറത്താക്കാനുള്ള നടപടികളിലാണെന്ന് നിയമകാര്യ ഏജൻസി അറിയിച്ചു.
വാഷിങ്ടണിലെ സ്പൊകാനെയിലെ ബസ് ടെർമിനലിൽ പതിവു പരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇതിൽ ഒരാൾ ബി-രണ്ട് ടൂറിസ്റ്റ് വിസ സമർപ്പിച്ചെങ്കിലും ഒരു വർഷത്തിലേറെയായി കാലാവധി അവസാനിച്ചതായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ചകിത്സക്കോ ഒഴിവുകാലത്തെ ഹ്രസ്വ സന്ദർശനത്തിനോ അനുവദിക്കുന്നതാണ് ബി-ടു വിസ. 2011 മെയിൽ മെക്സിക്കോ വഴി യു.എസിൽ എത്തിയതാണ് പിടിയിലായ മറ്റൊരാൾ. ടാകോമയിലെ നോർത്ത് ഇൗസ്റ്റേൺ ഡിറ്റെൻഷൻ സെൻററിലേക്ക് ഇരുവരെയും മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.