റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ ആക്രമണം: മ്യാൻമറിന് യു.എൻ മുന്നറിയിപ്പ്
text_fieldsവാഷിങ്ടൺ: റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായി മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യു.എൻ. പടിഞ്ഞാറൻ മ്യാൻമറിൽ നടന്ന കലാപങ്ങളിൽ 400 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യു.എൻ മുന്നറിയിപ്പ്.
രാഖിനിൽ നടക്കുന്ന ആക്രമണങ്ങളെ സംബന്ധിച്ച് യു.എന്നിന് ഉത്‌കണ്‌ഠയുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളില്ലാതാക്കാൻ സ്ഥലത്ത് സമാധാനം പുന:സ്ഥാപിക്കണമെന്നും യു.എൻ സെക്രട്ടറി ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സൈന്യം നടത്തിയ ആക്രമണങ്ങളെ തുടർന്ന് പതിനായിരക്കണക്കിന് റോഹിങ്ക്യൻ മുസ്ലിംകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതെന്നാണ് യു.എന്നിെൻറ കണക്കുകൾ സൂചിപ്പിക്കുന്നത്. നദി മുറികടിച്ച് ബംഗ്ലാദേശിലേക്ക് എത്താനാണ് റോഹിങ്ക്യൻ മുസ്ലികളുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.