റോഹിങ്ക്യകളുടെ പുനരധിവാസം: 20 കോടി ഡോളർ വേണമെന്ന് യു.എൻ
text_fields ധാക്ക: മ്യാന്മറിൽനിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യൻ അഭയാർഥികളെ പുനരധിവസിപ്പിക്കാൻ 20 കോടി ഡോളർ വേണമെന്ന് യു.എൻ.
ആസന്നമായ ‘മനുഷ്യ ദുരന്ത’ത്തെ നേരിടാൻ ആറു മാസത്തിനകം തുക കണ്ടെത്തണെമന്നാണ് ബംഗ്ലാദേശിലെ യു.എൻ പ്രതിനിധി റോബർട്ട് വാട്കിൻസ് പറയുന്നത്. മ്യാന്മർ സർക്കാറിെൻറ ക്രൂരമായ സൈനിക നടപടിയെ തുടർന്ന് 4,20,000 റോഹിങ്ക്യകളാണ് ബംഗ്ലാദേശ് അതിർത്തിയിൽ അഭയം തേടിയിരിക്കുന്നത്. ഇവർക്ക് മതിയായ ഭക്ഷണവും വെള്ളവും കണ്ടെത്താൻ സന്നദ്ധപ്രവർത്തകർ പ്രയാസപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ ഒമ്പതിനകം 7.8 കോടി ഡോളർ വേണ്ടിവരുമെന്നാണ് യു.എൻ നേരത്തേ കണക്കുകൂട്ടിയിരുന്നത്. എന്നാൽ, അഭയാർഥികളുടെ എണ്ണത്തിൽ വൻ വർധനവ് വന്നതോടെയാണ് തുക വർധിപ്പിക്കേണ്ടിവന്നത്. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് പദ്ധതി തയാറാക്കാനാകുമെന്നാണ് പ്രതീക്ഷ.
ബംഗ്ലാദേശിെൻറ കോക്സ് ബസാർ കേന്ദ്രീകരിച്ചാണ് അഭയാർഥികളെ നിലവിൽ പാർപ്പിച്ചിരിക്കുന്നത്. രാജ്യത്തെ സന്നദ്ധ സംഘടനകൾ നൽകുന്ന സഹായങ്ങൾ മാത്രമാണ് ഇവർക്ക് വലിയൊരു ആശ്വാസം. അഭയാർഥി ക്യാമ്പുകൾക്കിടയിൽ 2000 ഏക്കർ സ്ഥലം കണ്ടെത്താനായത് വലിയ ആശ്വാസമായിട്ടുണ്ടെന്നും റോബർട്ട് വാട്കിൻസ് പറഞ്ഞു. ഇൗ ഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ നിവർത്തിച്ചു കൊടുക്കുന്നതിനാണ് യു.എൻ പ്രഥമ പരിഗണന നൽകുന്നത്. അതേസമയം, വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിതം മുന്നോട്ടുപോയാൽ അത് ആരോഗ്യരംഗത്തെ മറ്റൊരു ദുരന്തത്തിലേക്കായിരിക്കും അഭയാർഥികളെ തള്ളിവിടുകയെന്ന മുന്നറിയിപ്പും ഡോക്ടർമാർ നൽകുന്നുണ്ട്.
അഭയാർഥികളുടെ രജിസ്ട്രേഷൻ പൂർത്തീകരിക്കുന്നതിന് ബംഗ്ലാദേശ് സർക്കാറിനെ സഹായിക്കുമെന്നും യു.എൻ പ്രതിനിധി അറിയിച്ചു.
യു.എന്നിെൻറ വിദഗ്ധ സംഘത്തിെൻറ സഹായം ഇതിനായി ഉപയോഗപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ബംഗ്ലാദേശ് സർക്കാറുമായി ചർച്ച നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.