അഫ്ഗാനിസ്താനിൽ പകുതി കുട്ടികളും സ്കൂളിൽ പോകുന്നില്ലെന്ന് യു.എൻ
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ പകുതിയോളം കുട്ടികൾക്കും വിദ്യാഭ്യാസം നേടുന്നതിന് സ്കൂളുകളിൽ പോകാൻ കഴിയുന്നില്ലെന്ന് യു.എൻ റിപ്പോർട്ട്. സുരക്ഷപ്രശ്നം, ദാരിദ്ര്യം, ലിംഗവിവേചനം എന്നിവ ഇൗ സാഹചര്യം സൃഷ്ടിക്കുന്നതിന് കാരണമായതായും റിപ്പോർട്ട് പറയുന്നു. 2002ൽ അമേരിക്ക അഫ്ഗാനിൽ അധിനിവേശം തുടങ്ങിയശേഷം ഏറ്റവും കൂടുതൽ കുട്ടികൾ സ്കൂളിന് പുറത്തായത് ഇൗ വർഷമാണ്. സംഘർഷം തുടരുന്ന പല പ്രവിശ്യകളിലും 85ശതമാനം വരെ കുട്ടികൾ സ്കൂളുകളിൽ പോകാനാവാത്ത അവസ്ഥയിലാണ്. ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾക്കാണ് പഠിക്കാനവസരം ലഭിക്കാത്തത്. ബാലവിവാഹവും സ്കൂളുകളിൽ വനിത അധ്യാപകരുടെ കുറവും പെൺകുട്ടികളെ സ്കൂളുകളിൽനിന്ന് അകറ്റുന്ന ഘടകങ്ങളാണ്. നേപ്പാളിനെയും പാകിസ്താനെയും അപേക്ഷിച്ച് പഠനം വഴിയിൽവെച്ച് ഉപേക്ഷിക്കുന്നവരുടെ എണ്ണം അഫ്ഗാനിൽ കുറവാണെന്നും റിപ്പോർട്ടിൽ കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.