റോഹിങ്ക്യ: മ്യാന്മർ സൈന്യത്തിനെതിരെ നടപടിക്ക് സമ്മർദം ശക്തം
text_fields
യാംഗോൻ: റോഹിങ്ക്യൻ വംശജരായ മുസ്ലിംകളെ വംശീയ ഉന്മൂലനം നടത്തുന്ന മ്യാന്മർ സൈന്യത്തിനെതിരെ കടുത്ത നടപടികളെടുക്കാൻ അന്താരാഷ്ട്ര സമ്മർദം ശക്തമാകുന്നു. ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലി ചേരാനിരിക്കെ ഹ്യൂമൻ റൈറ്റ്സ് വാച്ച് അടക്കമുള്ള മനുഷ്യാവകാശ സംഘടനകളാണ് ശക്തമായ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. നാലര ലക്ഷത്തോളം റോഹിങ്ക്യകൾ അയൽരാജ്യമായ ബംഗ്ലാദേശിൽ അഭയാർഥികളായെത്തിയ സാഹചര്യത്തിൽ ഇവരെ പുനരധിവസിപ്പിക്കുന്നതിനും ഭക്ഷണവും വസ്ത്രവും മറ്റും നൽകുന്നതിനും സന്നദ്ധസംഘടനകൾ ഏറെ പ്രയാസപ്പെടുകയാണ്. അതിർത്തി കടന്നവരെ തിരിച്ചെടുക്കില്ലെന്ന നിലപാടെടുത്ത മ്യാന്മറിേൻറത് ഗുരുതരമായ അവകാശ ലംഘനമായാണ് സന്നദ്ധസംഘടനകൾ കാണുന്നത്.
വിഷയം യു.എന്നിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഉയർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മ്യാന്മർ അതിർത്തി കടന്നവർക്ക് സുരക്ഷിത തിരിച്ചുപോക്കിന് അവസരമൊരുക്കണമെന്നും മ്യാന്മർ സൈന്യത്തിനെതിരെ ഉപരോധം കൊണ്ടുവരണമെന്നുമാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് ലോകരാജ്യങ്ങളോട് ആവശ്യെപ്പട്ടിരിക്കുന്നത്. മ്യാന്മറിന് ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കാനും യു.എൻ രക്ഷാസമിതിയിലെയും മറ്റും രാജ്യങ്ങേളാട് സംഘടന പ്രസ്താവനയിൽ പറഞ്ഞു.
നേരേത്ത ജനാധിപത്യസംവിധാനമില്ലാത്തതിനാൽ മ്യാന്മർസേനക്കെതിരെ 50 വർഷത്തോളം പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയിരുന്നു. എന്നാലിത് സമീപകാലത്ത് എടുത്തുകളയുകയായിരുന്നു.
െനാേബൽ പുരസ്കാര ജേതാവ് ഒാങ്സാൻ സൂചിക്ക് റോഹിങ്ക്യകളെ രക്ഷിക്കുന്നതിന് അവസാന അവസരമാകും ചൊവ്വാഴ്ച നടത്തുന്ന അഭിസംബോധനയെന്ന് കഴിഞ്ഞദിവസം യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.