ഫിലിപ്പീന്‍സ് പ്രസിഡന്‍റിനെതിരെ കുറ്റം ചുമത്തണമെന്ന് യു.എന്‍
text_fieldsമനില: മൂന്നുപേരെ കൊലചെയ്തെന്ന ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റൊഡ്രിഗോ ദുതേര്‍തെയുടെ അവകാശവാദത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ കമീഷന്‍ മേധാവി സെയ്ദ് റഅദ് അല്‍ഹുസൈന്‍ ആവശ്യപ്പെട്ടു.
ദുതേര്‍തെക്കെതിരെ കൊലപാതകക്കുറ്റം അന്വേഷിക്കുന്നതില്‍ രാജ്യത്തെ നിയമപാലകര്‍ തയാറാവണം. ഒരാള്‍ താനൊരു കൊലപാതകിയാണെന്ന് സമ്മതിച്ചിട്ടും രാജ്യത്തെ നിയമപാലകര്‍ നടപടിയെടുക്കാതിരിക്കുന്നത് അതിശയിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1980കളില്‍ ദാവോ സിറ്റി മേയറായിരിക്കെ മൂന്നുപേരെ വെടിവെച്ചുകൊന്നതായി ദുതേര്‍തെ വെളിപ്പെടുത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യമുയര്‍ന്നു. ജൂലൈയില്‍ ദുതേര്‍തെ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് നടന്ന മയക്കുമരുന്നു വേട്ടയില്‍ 6000 ആളുകളാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.