സിറിയയിൽ യുദ്ധ നിയന്ത്രണ മേഖല വരുന്നു
text_fieldsഡമസ്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ യുദ്ധ നിയന്ത്രണ മേഖലകൾ കൊണ്ടുവരാൻ ധാരണ. കസാഖിസ്ഥാനില്‍ നടക്കുന്ന സിറിയൻ സമാധാന ചർച്ചയിലാണ് ഇത് സംബന്ധിച്ച് റഷ്യയും തുര്‍ക്കിയും ഇറാനും ധാരണയിലെത്തിയത്.
വിമത നിയന്ത്രണ പ്രദേശങ്ങളായ ഇദ്‌ലിബ്, ലതാകിയ, ഹോംസ് ,അലപ്പോ, കിഴക്കൻ കത്വ, ദരാ, ക്യുനീത്ര എന്നിവിടങ്ങളും ഡമസ്കസും സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ചതിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ തീരുമാനത്തെ സിറിയന്‍ കാര്യങ്ങള്‍ക്കായുളള യു.എന്‍ പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുറയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജിയോ ലാവ്റോവും സ്വാഗതം ചെയ്തു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമായി നടത്താനും സിവിലിയൻമാർക്ക് നിർഭയമായി സഞ്ചരിക്കാനും സുരക്ഷിത മേഖലകളിൽ ചെക് പോസ്റ്റുകൾ ശക്തിപ്പെടുത്താൻ തീരുമാനമുണ്ട്. എന്നാൽ ഭീകരസംഘടനകളായ അൽഖ്വയ്ദ, െഎ.എസ് തുടങ്ങിവർക്കെതിരായ പോരാട്ടം തുടരും.
അതേസമയം കരാറിൽ ഇറാെൻറ പങ്കാളിത്തത്തെ ചോദ്യം ചെയ്ത് സിറിയൻ വിമതർ രംഗത്തെത്തി. സിറിയന്‍ ജനതയെ കൂട്ടക്കൊല നടത്തുന്ന ഇറാെൻറ ഇടപെടല്‍ അംഗീകരിക്കില്ലെന്നാണ് വിമത പ്രതിനിധി ഉസാമ അബൂസൈദ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.