അഫ്ഗാനിൽ ഒരു കുടുംബത്തിലെ 13 പേർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: കിഴക്കൻ അഫ്ഗാനിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ ഒരേ കുടുംബത്തിലെ 13 സിവിലിയന്മാർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. താലിബാനെതിരെ നടത്തിയ ആക്രമണത്തിലാണ് സംഭവെമന്ന് അഫ്ഗാൻ അധികൃതർ അറിയിച്ചു. കാബൂളിനടുത്ത് വോൾട്ടലയ്ർ ലോഗർ പ്രവിശ്യയിലെ ദശ്തെ ബാരി ഗ്രാമത്തിൽ ബുധനാഴ്ച നടന്ന സംഭവത്തിൽ വീട്ടിൽ ഒളിച്ചിരുന്ന ആറിലേറെ കലാപകാരികളും െകാല്ലപ്പെട്ടതായി അഫ്ഗാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
വടക്കൻ പ്രവിശ്യയായ േഹറാതിലെ താലിബാൻ താവളത്തിനു നേരെ അഫ്ഗാൻ എയർേഫാഴ്സ് നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ 13 സിവിലിയന്മാർ കൊല്ലപ്പെട്ടു ദിവസങ്ങൾക്കകമാണ് പുതിയ സംഭവം.അമേരിക്കയും മറ്റു വിദേശ ശക്തികളും ആക്രമിച്ചതോടെ താലിബാൻ പോരാളികൾ സിവിലിയന്മാരുടെ വീടുകളിൽ ഒളിക്കുകയായിരുന്നെന്ന് ലോഗർ പ്രവിശ്യയിലെ ഗവർണറായ സലീം സേലഹ് പറഞ്ഞു. ഇതേ തുടർന്ന് സിവിലിയന്മാരുടെ വീടുകളിൽ വിദേശ സേന ആക്രമണം നടത്തുകയും സിവിലിയന്മാരുടെ മരണത്തിനിടയാവുകയുമായിരുന്നു. മരിച്ചവരിൽ കൂടുതലും കുട്ടികളും സ്ത്രീകളുമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വൻ സ്ഫോടന ശബദം കേട്ട് വീട്ടിൽനിന്ന് താൻ പുറത്തുചെന്നപ്പോഴേക്ക് കെട്ടിടം പൂർണമായി തകർന്നിരുന്നെന്നും മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് വലിച്ചെടുക്കുകയായിരുന്നെന്നും നാട്ടുകാരിൽ ഒരാൾ പറഞ്ഞു. ഒരൊറ്റ താലിബാൻ പോരാളിയും കൊല്ലെപ്പട്ടവർക്കിടയിലില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവിശ്യയിലെ പൊലീസ് വക്താവ് ഷാഹ്പുർ അഹ്മദ് സായ് മരണസംഖ്യ സ്ഥിരീകരിച്ചു.നിലവിൽ അഫ്ഗാനിൽ വ്യോമാക്രമണം നടത്തുന്ന വിദേശസേന അമേരിക്ക മാത്രമാണ്. സിവിലിയന്മാർ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കുമെന്ന് അഫ്ഗാനിലെ യു.എസ് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.