കോവിഡ് പ്രതിരോധത്തിന് പാകിസ്താന് 8.4 ദശലക്ഷം ഡോളർ സഹായവുമായി അമേരിക്ക
text_fieldsഇസ്ലാമാബാദ്: കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി പാകിസ്താന് 8.4 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് അമേരിക് ക. പാകിസ്താനിലെ അമേരിക്കൻ അംബാസഡർ പോൾ ജോൺസാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്ക എട്ട് ദശലക്ഷം ഡോളറിലധികം സ ംഭാവന നൽകികൊണ്ട് രാജ്യവ്യാപകമായി കോവിഡ് വൈറസ് വ്യാപിക്കുന്നത് തടയുന്നതിനും ദുരിതബാധിതരായ ആളുകളെ പരിചരി ക്കുന്നതിനും പാകിസ്താൻ സർക്കാരുമായി സഹകരിക്കുന്നുവെന്ന് പോൾ ജോൺസ് വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. പാകിസ്താൻ അധികൃതർ മുൻഗണനാ ആവശ്യങ്ങൾക്കായി ഈ സംഭാവന ചെലവഴിക്കുമെന്നും അത് പൂർണമായും നൽകുന്നത് അമേരിക്കൻ ജനതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനിലെ കോവിഡ് വൈറസ് ഹോട്ട്‌സ്‌പോട്ടുകളിൽ മൂന്ന് പുതിയ മൊബൈൽ ലാബുകൾ ആരംഭിക്കുന്നതിന് മൊത്തം തുകയിൽ നിന്ന് ഏകദേശം മൂന്ന് ദശലക്ഷം യു.എസ് ഡോളർ ഉപയോഗിക്കും. ഇത് കൂടുതൽ കോവിഡ് പരിശോധനക്കും നിരീക്ഷണത്തിനും സഹായിക്കും. ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനും അതിലൂടെ ആശുപത്രികളുടെ ഭാരം കുറക്കുന്നതിനും സംഭാവന ഉപയോഗപ്പെടുത്തും.
പാകിസ്താനിൽ ഇതുവരെ 7476 കോവിഡ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് 143 പേർ ആണ് കോവിഡ് ബാധിച്ച് മരിച്ചത്. പാകിസ്താന് കോവിഡ് പ്രതിരോധത്തിന് അന്തരാഷ്ട്ര നാണ്യനിധിയിൽ നിന്നും 1.3 ബില്ല്യൺ അടിയന്തര ധനസഹായമായി അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.