സിറിയയിൽ യു.എസ് സഖ്യസേനയുടെ ആക്രമണം; 80 മരണം
text_fieldsബൈറൂത്: യു.എസ് സഖ്യസേന സിറിയയിലെ കിഴക്കൻ നഗരമായ അൽമയാദീനിൽ നടത്തിയ വ്യോമാക്രമണത്തിൽ 80 സിവിലിയന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇവർ െഎ.എസ് ഭീകരരുടെ ബന്ധുക്കളാണെന്നും ഇതിൽ 33 കുട്ടികളും ഉൾപ്പെടുമെന്നും സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് മേധാവി റാമി അബ്ദുൽ റഹ്മാൻ അറിയിച്ചു.
നഗരത്തിലെ മുനിസിപ്പൽ കെട്ടിടത്തിൽ അഭയംതേടാൻ എത്തിയ കുടുംബങ്ങൾക്കുമേലാണ് ബോംബ് വർഷമെന്നും പറയപ്പെടുന്നു. സിറിയയിൽ ഭീകരരുടെ ഏറ്റവുമധികം ബന്ധുക്കൾ കൊല്ലപ്പെടുന്ന ആക്രമണം കൂടിയാണിത്. ആക്രമണത്തിൽനിന്ന് സിവിലിയന്മാരെ മാറ്റിനിർത്തണമെന്ന് സിറിയയിലെ െഎ.എസ് ഉന്മൂലനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ രാഷ്ട്ര സൈന്യത്തോടും യു.എൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ ആക്രമണം.
മേഖലയിൽ മൂന്നു ദിവസമായി ബോംബാക്രമണം നടന്നുവരുകയാണ്. നേരേത്ത ഇറാഖിൽ െഎ.എസിനെ ലക്ഷ്യംവെച്ച് ആക്രമണം നടത്തിയ സഖ്യസേന 2014 സെപ്റ്റംബറിലാണ് സിറിയയിേലക്ക് നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.