നൂറിലേറെ സിവിലിയന്മാർ കൊല്ലപ്പെട്ടതായി യു.എസ്
text_fields
വാഷിങ്ടൺ: കഴിഞ്ഞ മാർച്ചിൽ ഇറാഖിലെ മൂസിലിൽ െഎ.എസിനെതിരെ വ്യോമാക്രമണത്തിൽ നൂറിലേറെ സിവിലിയന്മാർ കൊല്ലപ്പെട്ടതായി യു.എസ് സമ്മതിച്ചു. മൂസിലിലെ അൽജദീദ ജില്ലയിൽ െഎ.എസ് താവളം ലക്ഷ്യമിട്ടായിരുന്നു യു.എസിെൻറ വ്യോമാക്രമണം.സിവിലിയന്മാർക്ക് അപകടം ഉണ്ടാകാത്ത വിധത്തിലുള്ള ശക്തി കുറഞ്ഞ ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നും യു.എസ് വ്യക്തമാക്കി. താവളത്തിലുണ്ടായിരുന്ന രണ്ട് െഎ.എസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇവിടെ സിവിലിയന്മാരുണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് പെൻറഗൺ അറിയിച്ചു. കെട്ടിടത്തിനുള്ളിൽ ശക്തിയേറിയ സ്ഫോടക വസ്തുക്കൾ ഐ.എസ് ഭീകരർ സൂക്ഷിച്ചിരുന്നുവെന്നും ഇതു പൊട്ടിത്തെറിച്ചതാണ് കൂടുതൽ പേർ മരിച്ചതെന്നും പെൻറഗൺ വ്യക്തമാക്കി. ഇറാഖി കമാൻഡറാണ് ആക്രമിക്കാനുള്ള നിർദേശം നൽകിയത്.
ഭീകരർ ഒളിച്ചിരുന്ന കെട്ടിടത്തിെൻറ താഴത്തെ നിലയിലുണ്ടായിരുന്ന 101 പേരും അടുത്ത കെട്ടിടങ്ങളിലെ നാലുപേരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് 36 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഇറാഖിലും സിറിയയിലും ഐ.എസ് ഭീകരർക്കെതിരെ സഖ്യസേനയുടെ ആക്രമണം തുടങ്ങിയതിനുശേഷം സിവിലിയന്മാർക്കുനേരെ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.
അതിനിടെ, യു.എസ് സഖ്യേസനയുടെ വ്യോമാക്രമണത്തിൽ സിവിലിയന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാഖ് അധികൃതർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഇൗമേഖലയിൽ െഎ.എസ് ഭീകരർ ഇല്ലെന്നാണ് തദ്ദേശവാസികൾ നൽകുന്ന വിവരം. ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന്യു.എസിനോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെടുമെന്ന് നിനവേഹ് പ്രവിശ്യ കൗൺസിൽ ഡെപ്യൂട്ടി പ്രസിഡൻറ് നൂറുദ്ദീൻ ഖബ്ലൻ വ്യക്തമാക്കി. ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ പുനർനിർമിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.