ഉയ്ഗുർ മുസ്ലിംകളോടുള്ള സമീപനം ചൈനക്കെതിരെ യു.എസ് ഉപരോധത്തിന്
text_fieldsബെയ്ജിങ്: ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ സിങ്ജിയാങ് പ്രവിശ്യയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകളോടുള്ള ചൈനയുടെ വിവേചന സമീപനത്തിൽ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ച് യു.എസ്. തുടർന്ന് ചൈനീസ് കമ്പനികൾക്കടക്കം രാജ്യത്ത് നിരോധനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് ഹീതർ നുവോർട്ട് പറഞ്ഞു.
2017 ഏപ്രിൽ മുതൽ ആയിരക്കണക്ക് ഉയ്ഗുർ വംശജരെ തടങ്കലിൽ അടയ്ക്കുന്നതായും ഇത് വർധിച്ചുവരുന്നതായും നുവോർട്ട് അറിയിച്ചു. എന്നാൽ, ചൈനക്കെതിരെ ഉണ്ടായേക്കാവുന്ന യു.എസ് സർക്കാറിെൻറ നടപടികളുടെ വിശദാംശങ്ങൾ പുറത്തുവിടാൻ ഇദ്ദേഹം തയാറായില്ല. ഉപേരാധം ഏർപ്പെടുത്തുകയാണെങ്കിൽ അത് അത്യപൂർവമായ ഒന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗസ്റ്റ് അവസാനത്തിൽ സിങ്ജിയാങ്ങിലെ കമ്യൂണിസ്റ്റ് പാർട്ടി മേധാവി ചെൻ ക്വുആങ്ഗോ അടക്കം ഏഴു ചൈനീസ് ഉദ്യോഗസ്ഥർക്ക് വിലേക്കർപ്പെടുത്താൻ ഒരു സംഘം യു.എസ് സാമാജികർ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ട്രഷറി സെക്രട്ടറി സ്റ്റീവ്ന്യൂഷിൻ എന്നിവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉപരോധത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോഴും തുടരുകയാണെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉയ്ഗുർ വംശജർക്കായുള്ള തടവു കേന്ദ്രങ്ങൾ നിർമിച്ച കമ്പനികൾ, നിരീക്ഷിക്കാൻ ഉപേയാഗിച്ച സർവൈലൻസ് സംവിധാനം എന്നിവയെ അടക്കം വിലക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.